CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 42 Seconds Ago
Breaking Now

ദിവസേന ഒരു കപ്പ് കാപ്പി കൊവിഡിനെ അകറ്റുമോ? കാപ്പി പ്രതിരോധശേഷിയെ ടര്‍ബോചാര്‍ജ്ജ് ചെയ്ത് രോഗബാധിതരാകാതെ സംരക്ഷിക്കുമെന്ന് പഠനം!

ഒരു കപ്പ് പച്ചക്കറി ദിവസേന കഴിക്കുന്നവരിലും സമാനമായ ഇഫക്ട് കണ്ടെത്തിയതായി പഠനം കൂട്ടിച്ചേര്‍ക്കുന്നു

ദിവസേന ഒരു കപ്പ് കാപ്പി കുടിക്കുന്നത് വഴി കൊവിഡ്-19 മൂലം രോഗബാധിതമാകുന്നത് പത്തിലൊന്നായി കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം. 40,000 മുതിര്‍ന്ന ബ്രിട്ടീഷുകാരുടെ രേഖകള്‍ പരിശോധിച്ച യുഎസ് ശാസ്ത്രജ്ഞരാണ് വൈറസില്‍ നിന്നും സുരക്ഷ നല്‍കാന്‍ ഈ പാനീയത്തിന് സാധിക്കുമെന്ന് കണ്ടെത്തിയത്. 

കാപ്പിച്ചെടിയില്‍ നിന്നുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കെമിക്കലുകള്‍ സ്വാഭാവികമായി പ്രതിരോധശേഷിയെ ടര്‍ബോചാര്‍ജ്ജ് ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

ഒരു കപ്പ് പച്ചക്കറി ദിവസേന കഴിക്കുന്നവരിലും സമാനമായ ഇഫക്ട് കണ്ടെത്തിയതായി പഠനം കൂട്ടിച്ചേര്‍ക്കുന്നു. 

എന്നാല്‍ ചായയും, പഴവര്‍ഗ്ഗങ്ങളും ഇക്കാര്യത്തില്‍ സഹായിക്കുന്നില്ല. പ്രൊസസ് ചെയ്ത മാംസങ്ങള്‍ അടങ്ങിയ സോസേജും, ബേക്കണും ഉള്‍പ്പെടെയുള്ളവ പതിവായി കഴിക്കുന്നവര്‍ ഗുരുതര രോഗബാധിതരാകാനും ഇടയുള്ളതായി ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.