CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 31 Seconds Ago
Breaking Now

'ഏഞ്ചലായി' മരിയ; കരഞ്ഞ് ബ്രസീല്‍, ചിരിച്ച് മെസി; കോപ്പാ അമേരിക്കയില്‍ മുത്തമിട്ട് അര്‍ജന്റീന; ലോകോത്തര താരമായിട്ടും രാജ്യത്തിനായി ഒരൊറ്റ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പോലും കപ്പുയര്‍ത്തിയില്ലെന്ന നാണക്കേട് മാരക്കാനയില്‍ കഴുകിക്കളഞ്ഞ് ലയണല്‍ മെസി

1993ലെ സുപ്രധാന വിജയത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ പ്രധാന കിരീടമാണിത്

മൈതാനത്ത് പന്തും, മെസിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് പറയാറുള്ളത്. അത്രയേറെ പൊരുത്തപ്പെട്ട് കിടക്കുന്ന എക്ട്രാ-ഓര്‍ഡിനറി താരമായിട്ടും അര്‍ജന്റീനയുടെ ക്യാപ്റ്റനായി ഒരു കപ്പ് ഉയര്‍ത്താനുള്ള ഭാഗ്യം ലയണ്‍ മെസിക്ക് ഉണ്ടായിരുന്നില്ല, ഇന്നലെ വരെ. കാരണം ആ ചീത്തപ്പേര് കോപ്പാ അമേരിക്കയുടെ ഫൈനലില്‍ കഴുക്കിക്കളഞ്ഞ് ലയണല്‍ മെസി 'ചിരിച്ചു'!

ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ ബ്രസീലും, അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ ആവേശം വലുതായിരുന്നു. ബ്രസീലിന് വേണ്ടിയും, അര്‍ജന്റീനയ്ക്ക് വേണ്ടിയും വാദിക്കാനും, പോരടിക്കാനും ആരാധകര്‍ അണിനിരന്നു. പക്ഷെ 22-ാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയ കോരിയിട്ട ഗോളിന് മറുപടി പറയാന്‍ ബ്രസീലിന് സാധിച്ചില്ല. ഇതോടെ 1-0ന് ലയണ്‍ മെസിയുടെ അര്‍ജന്റീന ലാറ്റിനമേരിക്കയുടെ തലപ്പത്തെത്തി. 

അര്‍ജന്റീനയുടെ 15-ാമത് കോപ്പാ കിരീടമാണ് ഇക്കുറി അവര്‍ നേടിയത്. ഏറ്റവും കൂടുതല്‍ കിരീടം ചൂടിയ റെക്കോര്‍ഡില്‍ ഇതോടെ ഉറുഗ്വായ്ക്ക് ഒപ്പമെത്തി. അര്‍ജന്റീനയുടെ വിജയം ബാഴ്‌സലോണ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയുടെ നാഴികക്കല്ല് കൂടിയാണ്. ക്ലബിന് വേണ്ടി പല കിരീടങ്ങളും ചൂടിയെങ്കിലും, അര്‍ജന്റീനയുടെ നീല-വെള്ള കുപ്പായത്തില്‍ ഒരു കിരീടം ഇല്ലെന്ന ചീത്തപ്പേരാണ് മെസി കഴുകിക്കളഞ്ഞത്. 

നാല് ഗോളുകളുമായി ടൂര്‍ണമെന്റിനെ ജോയിന്റ് ടോപ്പ് സ്‌കോററും, ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലെയറായി നെയ്മറിനൊപ്പവും മെസി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഫൈനലില്‍ മെസിയുടെ മാന്ത്രികസ്പര്‍ശം ഉണ്ടായില്ലെന്നത് ശ്രദ്ധേയമായി. ഗോള്‍നില ഉയര്‍ത്താന്‍ അവസാനനിമിഷം കിട്ടിയ അവസരം പാഴാക്കുകയും ചെയ്തു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 'അര്‍ജന്റീന ചാമ്പ്യന്‍സ്, മെസി ചാമ്പ്യന്‍' എന്നാണ് അര്‍ജന്റീന ടിവി പ്രഖ്യാപിച്ചത്. ആ രാജ്യത്തെ സംബന്ധിച്ച് മെസി എത്രത്തോളം പ്രധാനമാണെന്ന് ഇതിലൂടെ വ്യക്തം. 

മുന്‍പ് കളിച്ച നാല് ഫൈനലുകളില്‍ തോല്‍വിയുടെ ഭാഗത്തായിരുന്നു മെസിയ്ക്ക് സ്ഥാനം. മൂന്ന് കോപ്പാ ഫൈനലിലും, 2014 ലോകകപ്പിലും ഇതായിരുന്നു സ്ഥിതി. 1993ലെ സുപ്രധാന വിജയത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ പ്രധാന കിരീടമാണിത്. മത്സരം പൂര്‍ത്തിയായ ശേഷം കണ്ണീരഞ്ഞ് നിന്ന മെസിയെ സഹതാരങ്ങള്‍ എടുത്തുയര്‍ത്തി ആഹ്ലാദം കൊണ്ടാടി. 




കൂടുതല്‍വാര്‍ത്തകള്‍.