CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 46 Seconds Ago
Breaking Now

എല്ലാം എന്റെ മാത്രം തെറ്റ്! ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാരത്ത് സൗത്ത്‌ഗേറ്റ്; പെനാല്‍റ്റിയെടുക്കാന്‍ പകരക്കാരെ ഇറക്കിയത് പാളി

രണ്ടാം പകുതിയില്‍ പന്ത് കൃത്യമായി കൈയില്‍ വെയ്ക്കാതെ പോയതാണ് ഇറ്റലിക്ക് മുന്‍തൂക്കം നല്‍കിയതെന്ന് സൗത്ത്‌ഗേറ്റ്

യൂറോ കപ്പ് ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് തോറ്റതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മാനേജര്‍ ഗാരത്ത് സൗത്ത്‌ഗേറ്റ്. ഇറ്റലിക്ക് എതിരായ ഫൈനലില്‍ യുവതാരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാഡോണ്‍ സാഞ്ചോ, ബുകായോ സാക എന്നിവരുടെ പെനാല്‍റ്റികള്‍ നഷ്ടപ്പെട്ടതോടെയാണ് രാജ്യത്തിന്റെ ഹൃദയം തകര്‍ന്നത്. 

രണ്ടാം മിനിറ്റില്‍ ലൂക് ഷോ തൊടുത്ത ഗോളിന് മുന്നിലെത്തിയ ഇംഗ്ലണ്ടിലെ 67-ാം മിനിറ്റിലാണ് ലിയാനര്‍ഡോ ബൊനൂസിയുടെ ഗോളില്‍ ഇറ്റലി സമനിലയില്‍ കുരുക്കിയത്. ഹാരി കെയിനും, ഹാരി മാഗ്വിറും ആദ്യ രണ്ട് പെനാല്‍റ്റികള്‍ ഇംഗ്ലണ്ടിനായി ലക്ഷ്യത്തിലെത്തിച്ചെങ്കിലും പിന്നാലെയെത്തിയ റാഷ്‌ഫോര്‍ഡും, സാഞ്ചോയും ഇതില്‍ പരാജയപ്പെട്ടു. ഒടുവില്‍ സാകയുടെ ഷോട്ട് ഗോളി ജിയാന്‍ലൂജി ഡൊണാറുമ്മ തടയുകയും ചെയ്തു. 

24 വയസ്സില്‍ താഴെയുള്ള മൂന്ന് താരങ്ങളെ പെനാല്‍റ്റിക്കായി തെരഞ്ഞെടുത്തത് വിമര്‍ശനവിധേയമായതോടെയാണ് മാനേജര്‍ സൗത്ത്‌ഗേറ്റ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. 'ഇത് എന്റെ ഉത്തരവാദിത്വാണ്. കിക്കെടുക്കുന്നവരെ ഞാനാണ് തെരഞ്ഞെടുത്തത്. ജയിച്ചാലും, തോറ്റാലും ഒരാളല്ല കാരണം, ടീമായാണ് ഇതിനെ കാണേണ്ടതെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു', സൗത്ത്‌ഗേറ്റ് പറഞ്ഞു. 

പരിശീലനം നടത്തിയത് മുതലുള്ള രീതിയാണ് കളത്തിലും പയറ്റിയത്, മാനേജര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം പകുതിയില്‍ പന്ത് കൃത്യമായി കൈയില്‍ വെയ്ക്കാതെ പോയതാണ് ഇറ്റലിക്ക് മുന്‍തൂക്കം നല്‍കിയതെന്ന് സൗത്ത്‌ഗേറ്റ് പറഞ്ഞു. ഇത് കളിയുടെ ഗതിമാറ്റുകയും ചെയ്തു!




കൂടുതല്‍വാര്‍ത്തകള്‍.