CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 43 Seconds Ago
Breaking Now

നീലച്ചിത്ര നിര്‍മാണത്തിലൂടെ വ്യവസായിയും ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികള്‍

നീലച്ചിത്ര നിര്‍മാണത്തിലൂടെ വ്യവസായിയും ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്.തിങ്കളാഴ്ച രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

കേസിലെ പ്രധാനപ്രതിയാണ് രാജ് കുന്ദ്ര. രാജ് കുന്ദ്രയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

രാജ് കുന്ദ്ര ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മാണ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

രാജ് കുന്ദ്രയുടെ ബന്ധുവാണ് ബക്ഷി. ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളും തെളിവാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.

2005ല്‍ സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടറായി 2008ലാണ് പ്രദീപ് ബഹി ചുമതലയേല്‍ക്കുന്നത്. 10ല്‍ താഴെ മാത്രം ജീവനക്കാരുള്ള കമ്പനിക്ക് 20 ലക്ഷം ഡോളറിന്റ വിറ്റുവരവാണുള്ളത്.

അതേസമയം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകള്‍ക്കെതിരെയുള്ള പരാതിയില്‍ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.