CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 49 Seconds Ago
Breaking Now

ഭാര്യയുടെ 'തലയണമന്ത്രം' കേള്‍ക്കുന്ന പ്രധാനമന്ത്രിയെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടു; വെളിപ്പെടുത്തി ഡൊമനിക് കമ്മിംഗ്‌സ്; സുപ്രധാന പദവികളിലേക്ക് കോമാളികളെ നിയോഗിക്കാന്‍ കാരി ശ്രമിച്ചു; മുന്‍ ബോസിനെ തീര്‍ക്കാന്‍ ഉറച്ച് മുന്‍ ഉപദേശകന്‍

പ്രതികാര മനോഭാവത്തോടെയല്ല താന്‍ ഇക്കാര്യങ്ങള്‍ വിളിച്ചു പറയുന്നതെന്നാണ് കമ്മിംഗ്‌സിന്റെ നിലപാട്

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ഭാര്യ കാരി സിമണ്ട്‌സിനും എതിരായ അക്രമണത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറാകാതെ മുന്‍ ഉപദേശകന്‍ ഡൊമനിക് കമ്മിംഗ്‌സ്. സുപ്രധാന പദവികളിലേക്ക് കോമാളികളെ ഇറക്കാന്‍ ഭാര്യ കാരി ശ്രമിച്ചെന്നും, സര്‍ക്കാരിനെ നയിക്കാന്‍ പ്രധാനമന്ത്രിക്ക് പദ്ധതികള്‍ ഉണ്ടായില്ലെന്നുമാണ് കമ്മിംഗ്‌സിന്റെ ആരോപണം. 

ഒരു വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേശക പദവിയില്‍ ഇരുന്ന ശേഷം കഴിഞ്ഞ നവംബറിലാണ് കമ്മിംഗ്‌സ് രാജിവെച്ചത്. ഇതിന് ശേഷം തന്റെ മുന്‍ ബോസിനെ കടന്നാക്രമിക്കാന്‍ കമ്മിംഗ്‌സ് ശ്രമിച്ച് വരികയാണ്. പ്രധാനമന്ത്രിക്ക് മേല്‍ ഭാര്യ കാരിക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വാദം. സുപ്രധാന പോസ്റ്റുകളിലേക്ക് താല്‍പര്യമുള്ളവരെ നിയോഗിക്കാനും ശ്രമം നടന്നു. 

കൊറോണാവൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വലിയ വീഴ്ചകള്‍ സംഭവിച്ചെന്നും കമ്മിംഗ്‌സ് കൂട്ടിച്ചേര്‍ത്തു. സ്വന്തം രാഷ്ട്രീയത്തിനാണ് ജനങ്ങളുടെ ജീവിതത്തേക്കാള്‍ ബോറിസ് പ്രാധാന്യം നല്‍കിയത്. രാജ്ഞിയെ കൊവിഡ് കാലത്ത് സന്ദര്‍ശിക്കാന്‍ പോലും മുതിര്‍ന്നു. 

പ്രതികാര മനോഭാവത്തോടെയല്ല താന്‍ ഇക്കാര്യങ്ങള്‍ വിളിച്ചുപറയുന്നതെന്നാണ് കമ്മിംഗ്‌സിന്റെ നിലപാട്. 2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം ബോറിസിനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും അട്ടിമറിക്കാനും താന്‍ നീക്കങ്ങള്‍ നടത്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.