CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 53 Seconds Ago
Breaking Now

യുകെയില്‍ പുതിയ കൊവിഡ് വേരിയന്റ് കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്! 'കൊളംബിയന്‍' സ്‌ട്രെയിന്‍ പിടിപെട്ട് 16 പേര്‍; യുകെയുടെ ആശങ്ക പട്ടികയില്‍ 31 സ്‌ട്രെയിനുകള്‍

ആല്‍ഫാ വേരിയന്റിനെ വ്യാപിപ്പിക്കാന്‍ ഇടയാക്കിയ എന്‍501വൈ മ്യൂട്ടേഷനാണ് കൊളംബിയന്‍ വേരിയന്റിലുള്ളതെന്ന് ടെസ്റ്റിംഗ് വ്യക്തമാക്കുന്നു

ബ്രിട്ടനില്‍ പുതിയ കൊവിഡ് വേരിയന്റ് കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ഇതോടെ യുകെയുടെ ആശങ്ക പട്ടികയില്‍ 31 രൂപമാറ്റം വന്ന സ്‌ട്രെയിനുകള്‍ ഇടംപിടിച്ചു. ബി.1.621 വേരിയന്റുമായി ബന്ധപ്പെട്ട് 16 കേസുകളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വേരിയന്റ് കൊളംബിയയില്‍ ഉത്ഭവിച്ചതാണെന്നാണ് കരുതുന്നത്. 

അതേസമയം ഡെല്‍റ്റ വേരിയന്റിനേക്കാള്‍ മാരകമായി കൊളംബിയന്‍ വേരിയന്റ് മാറുമെന്ന് കരുതാന്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറഞ്ഞു. യുകെയിലെ 99 ശതമാനം കേസുകളും ഇപ്പോള്‍ ഡെല്‍റ്റ മൂലമാണ്. 

നിലവില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിനുകളുടെ ശേഷിയെ മറികടക്കാന്‍ ഈ വേരിയന്റ് കാരണമാകുമെന്നതിനും തെളിവില്ലെന്ന് ഇവര്‍ പറയുന്നു. ബി.1.621 നിലവില്‍ സമൂഹത്തില്‍ പടരുന്നില്ലെന്നും സര്‍ക്കാര്‍ ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ വേരിയന്റില്‍ ആശങ്കയ്ക്ക് ഇടയാക്കുന്ന നിരവധി മ്യൂട്ടേഷനുകള്‍ ഉണ്ടെന്ന് പിഎച്ച്ഇ സമ്മതിച്ചു. 

ആല്‍ഫാ വേരിയന്റിനെ വ്യാപിപ്പിക്കാന്‍ ഇടയാക്കിയ എന്‍501വൈ മ്യൂട്ടേഷനാണ് കൊളംബിയന്‍ വേരിയന്റിലുള്ളതെന്ന് ടെസ്റ്റിംഗ് വ്യക്തമാക്കുന്നു. കൊളംബിയയില്‍ ജനുവരിയിലാണ് ഈ മ്യൂട്ടേഷന്‍ സ്‌ട്രെയിന്‍ ആദ്യമായി കണ്ടെത്തിയതെന്ന് ഡബ്യുഎച്ച്ഒ പറയുന്നു. ഇതിന് ശേഷം യുഎസ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ വൈറസ് എത്തി. ഇംഗ്ലണ്ടില്‍ തിരിച്ചറിഞ്ഞ 16 കേസുകളില്‍ പത്തെണ്ണം ലണ്ടനിലാണ് കണ്ടെത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.