CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 38 Seconds Ago
Breaking Now

പവര്‍സ്റ്റാര്‍ സിനിമ തീയറ്ററില്‍ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല ; ഒമര്‍ ലുലു

ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായ പവര്‍ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ബാബു ആന്റണി. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങുവാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

പവര്‍സ്റ്റാര്‍ തീയറ്റര്‍ തുറന്ന് എല്ലാം ഒന്ന് സെറ്റായിട്ടേ ഷൂട്ടിംഗ് തുടങ്ങൂ. എന്നെ സംബന്ധിച്ച് പവര്‍സ്റ്റാര്‍ സിനിമ എന്നത് എന്റെ ആദ്യത്തെ സിനിമ പോലെയാണ്. പവര്‍സ്റ്റാര്‍ സിനിമ തീയറ്ററില്‍ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല.

1)Dennis Joseph എന്ന ഡെന്നിസ്സേട്ടന്റെ പേര് തീയേറ്ററില്‍ എഴുതി കാണിക്കുന്ന നിമിഷം??.

2)25 വര്‍ഷം മുന്‍പ് അഴിച്ച് വെച്ച ആക്ഷന്‍ ഹീറോ പട്ടം വീണ്ടും അണിഞ്ഞ് ബാബുചേട്ടനുമായി തിയറ്ററില്‍ വന്ന് ഫസ്റ്റ് ഷോ കാണുന്ന നിമിഷം??.

3)ഞാന്‍ ചെയുന്ന ആദ്യത്തെ മാസ്സ് ആക്ഷന്‍ സിനിമ 'An Omar Mass' എന്ന് എഴുതി കാണിക്കുന്ന നിമിഷം??.

അതുകൊണ്ട് അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്ത് ഷുട്ട് തുടങ്ങാന്‍ ആണ് തീരുമാനം. 'പവര്‍സ്റ്റാര്‍ വരും 2022ല്‍ തന്നെ വരും പവര്‍ ആയി വരും'. ഇതുവരെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി??.

ചിത്രത്തില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോറും അബു സലിം, ബാബുരാജ്, റിയാസ് ഖാന്‍ എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.