
















ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. അബ്ബാ ജാന്‍ എന്നുവിളിക്കാത്തവര്‍ക്ക് 2017 വരെ യു പിയില്‍ റേഷന്‍ കിട്ടിയിരുന്നില്ലെന്ന പ്രസ്താവനക്കെതിരെയാണ് വന്‍ പ്രതിഷേധം ഉയരുന്നത്. സംഭവത്തില്‍ ബീഹാര്‍ കോടതിയില്‍ കേസ് ഫലം ചെയ്യ്തു. മുസഫര്‍പുര്‍ കോടതിയില്‍ തമന്ന ഹാശ്മിയെന്നയാളാണ് മുസ്ലിം സമുദായത്തെ നിന്ദിച്ചതിന് കേസ് ഫയല്‍ ചെയ്തത്.
യു പിയിലെ ഖുഷിനഗറില്‍ നടന്ന പരിപാടിക്കിടെയാണ് യോഗിയുടെ വിവാദപ്രസ്താവന. 2017വരെ പൊതുവിതരണ സമ്പ്രദായം ഫലപ്രദമായിരുന്നില്ലെന്ന് അവകാശപ്പെട്ട യോഗി, 'അബ്ബാ ജാന്‍' (മുസ്ലിംങ്ങള്‍ പിതാവിനെ വിളിക്കുന്ന പേര്) എന്ന് വിളിക്കുന്നവര്‍ക്ക് മാത്രമേ റേഷന്‍ കിട്ടാറുണ്ടായിരുന്നുള്ളൂ എന്ന് ആരോപിച്ചത്. യോഗിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും സമാജ് പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് രംഗത്തെത്തി. വാക്കുകള്‍ സൂക്ഷിച്ച് ഉപയാഗിക്കണമെന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.