
















കന്നഡ സീരിയല്‍ നടി നന്ദിനി സി.എമ്മിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ കെങ്കേരിയിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലത്ത് നന്ദിനിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 26 വയസായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെങ്കേരി പോലീസ് സ്റ്റേഷനിലെ ഹനുമന്ത ഹാദിമാനിയുടെ നേതൃത്വത്തിലാണ് ആന്വേഷണം.
2025 ഡിസംബര്‍ 28ന് രാത്രി 11:16 നും 29 ന് പുലര്‍ച്ചെ 12:30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് അനുമാനം. സംഭവ സ്ഥലത്തു നിന്നും നന്ദിയുടെ ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യക്തിപരമായ കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നതെന്നും പൊലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും അഭിനയിക്കാനാണ് ആ?ഗ്രഹമെന്നും നന്ദിനി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. തന്റെ ഫീലിം?ഗ്‌സ് വീട്ടുകാര്‍ മനസിലാക്കുന്നില്ലെന്നും ഡയറിയില്‍ കുറിച്ചിരിക്കുന്നു.
സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥനായ നന്ദിനിയുടെ പിതാവ് 2023ല്‍ അന്തരിച്ചിരുന്നു. ഈ ജോലി നന്ദിനിക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ അഭിനയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതോടെ വീട്ടില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. ഡിസംബര്‍ 28ന് വൈകുന്നേരം നന്ദിനി തന്റെ സുഹൃത്തായ പുനീതിന്റെ വീട്ടിലെത്തിയിരുന്നു. രാത്രി 11:23 മണിയോടെ പിജിയില്‍ തിരിച്ചെത്തി. പിന്നീട് പുനീത് പലതവണ നന്ദിനിയെ ഫോണ്‍ വിളിച്ചെങ്കിലും കോള്‍ എടുത്തിരുന്നില്ല. ഇതോടെ രാത്രി 11.50ന് പുനീത് പിജി മാനേജര്‍ കുമാറിനെയും ഇന്‍ചാര്‍ജ് കിരണിനെയും വിവരമറിയിച്ചു. ഇവര്‍ വന്ന് വാതില്‍ ഇടിച്ച് തുറന്ന് അകത്തു കയറിപ്പോള്‍ കണ്ടത് ജനല്‍ ഗ്രില്ലില്‍ ആത്മഹത്യ ചെയ്ത നന്ദിനിയെ ആയിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.