CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 46 Seconds Ago
Breaking Now

സൗത്ത്മീഡ് ആശുപത്രിയിലെ ഐസിയു നഴ്‌സിന്റെ അവയവങ്ങള്‍ ജീവനേകിയത് നാല് പേര്‍ക്ക്; നഴ്‌സിന്റെ വിയോഗത്തിലും മാതാപിതാക്കള്‍ക്ക് ആശ്വാസമായി ഈ മഹാദാനം; ആശുപത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തിയ നഴ്‌സ് തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതിന്റെ ആഘാതം മനസ്സുകളില്‍ ബാക്കി

ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കില്‍ കൂടി ജീവനോടെ ഉള്ളപ്പോള്‍ പ്രിയപ്പെട്ടവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കുകയാണ് ചെയ്തതെന്ന് ഈ മാതാപിതാക്കള്‍

എന്‍എച്ച്എസില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന മകന്റെ അകാലത്തിലുള്ള മരണത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തി നേടി വരികയാണ് ഈ മാതാപിതാക്കള്‍. മകന്റെ നഷ്ടം മറ്റ് ഏതാനും ചിലര്‍ക്ക് നേട്ടമായി മാറിയതിന്റെ ആശ്വാസത്തിലാണ് നഴ്‌സിന്റെ മാതാപിതാക്കള്‍. അവയവദാനമാണ് ഈ ആശ്വാസത്തിലേക്ക് വഴിതുറന്നത്. 

സൗത്ത്മീഡ് ഹോസ്പിറ്റല്‍ ഐസിയു നഴ്‌സായിരുന്ന ജാക്ക് ബേക്കറുടെ ഹൃദയം, കരള്‍, കിഡ്‌നികള്‍ എന്നിവയാണ് മറ്റ് നാല് പേര്‍ക്കായി ദാനം ചെയ്തത്. 2020 ആഗസ്റ്റില്‍ മരണപ്പെട്ടതിന് ശേഷമായിരുന്നു ഇത്. മകന്റെ അവയവങ്ങള്‍ മറ്റൊരാള്‍ ജീവനേകിയതാണ് തങ്ങളെ ദുഃഖത്തില്‍ നിന്നും മോചിപ്പിച്ചതെന്ന് അമ്മ ഹെലന്‍ ബേക്കര്‍ പറയുന്നു. 

ആശുപത്രിയിലെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങവെയാണ് പൊടുന്നനെ ബേക്കറിന് തലച്ചോറില്‍ രക്തസ്രാവം നേരിട്ടത്. താന്‍ ജോലി ചെയ്തിരുന്ന അതേ ഐസിയുവില്‍ രോഗിയായി അദ്ദേഹം മടങ്ങിയെത്തി. അവയവദാനത്തെ പിന്തുണച്ചിരുന്ന നഴ്‌സ് 'ഐ ഡൊണേറ്റ്' ഓര്‍ഗന്‍ ഡോണര്‍ കീ-റിംഗ് കൈയില്‍ സൂക്ഷിച്ചിരുന്നു. 'ജോലിയെ കുറിച്ചും, അവയവ ദാനത്തെ ഏറെ പാഷനോടെയാണ് അവന്‍ കണ്ടിരുന്നത്', പിതാവ് ഡേവിഡ് ബേക്കര്‍ പറഞ്ഞു. 

'ഇതൊരു വലിയ പ്രതീക്ഷയാണ്, ദാനം ചെയ്യുന്ന ആള്‍ക്കൊഴികെ നിരവധി പേര്‍ക്ക് പുതിയ ജീവിതം കിട്ടിയെന്നത്', അമ്മ ഹെലെന്‍ കൂട്ടിച്ചേര്‍ത്തു. മകന്റെ മരണശേഷം ഹാര്‍ട്ട് ട്രേസും, ഹാര്‍ട്ടും ഇരുവരും ടാറ്റൂ ചെയ്തു. ഇതിന് ശേഷം ജാക്കിന്റെ കിഡ്‌നി ലഭിച്ച ഒരു രോഗിയില്‍ നിന്നും മാതാപിതാക്കളെ തേടി ഒരു കത്ത് വന്നു. ഇതുവരെ ചെയ്യാന്‍ കഴിയാതിരുന്ന പലതും ചെയ്യാന്‍ കഴിയുന്നുവെന്നാണ് ഇയാള്‍ ഇവരെ അറിയിച്ചത്. 'ഞങ്ങളെ സംബന്ധിച്ച് ഇതൊക്കെയാണ് എല്ലാം', മാതാപിതാക്കള്‍ പറയുന്നു. 

ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കില്‍ കൂടി ജീവനോടെ ഉള്ളപ്പോള്‍ പ്രിയപ്പെട്ടവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കുകയാണ് ചെയ്തതെന്ന് ഈ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.