CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 44 Seconds Ago
Breaking Now

ആശങ്ക വേണ്ട ; കോവിഡ് സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്ക് ബാധിക്കാനുള്ള സാധ്യത കുറവെന്ന് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍

സ്‌കൂളുകള്‍ വഴി രോഗം വ്യാപിക്കുന്നതിന് സാധ്യത കുറവാണ്. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ പഠനശേഷി കുറഞ്ഞിട്ടുണ്ടെന്നും ഡോ. സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു.

കോവിഡ് സ്‌കൂളുകള്‍വഴി കുട്ടികള്‍ക്ക് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന നിരീക്ഷണവുമായി ലോകാരോഗ്യസംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യാ സ്വാമിനാഥന്‍. മുതിര്‍ന്നവരിലുള്ള അതേ അളവില്‍ കുട്ടികളിലും ആന്റിബോഡിയുണ്ട്. കുട്ടികള്‍ക്ക് രോഗം ബാധിക്കരുതെന്നുകരുതിയാണ് സ്‌കൂളുകള്‍ അടച്ചിട്ടത്. എന്നാല്‍, മറ്റുമാര്‍ഗങ്ങളില്‍ അവര്‍ക്ക് വൈറസ് ബാധിക്കുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ പ്രതികരിച്ചു. ചെന്നൈയില്‍ എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ  ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വൈറസിന്റെ സമൂഹവ്യാപനം കുട്ടികളെയും ദോഷമായി ബാധിക്കുന്നു. യൂണിസെഫും ലോകാരോഗ്യസംഘടനയുമൊക്കെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ വഴി രോഗം വ്യാപിക്കുന്നതിന് സാധ്യത കുറവാണ്. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ പഠനശേഷി കുറഞ്ഞിട്ടുണ്ടെന്നും ഡോ. സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു.

കോവിഡ് കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയത് വലിയ ആശങ്കയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകാത്ത ഗ്രാമീണമേഖലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മറ്റുമാര്‍ഗങ്ങളില്‍ ക്ലാസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

അതേസമയം, എല്ലാവരും രണ്ടുഡോസ് വാക്‌സിന്‍ എടുക്കുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.