CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 8 Seconds Ago
Breaking Now

നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക അറസ്റ്റ്; നോയിഡയില്‍ നിന്ന് ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേര്‍ പിടിയില്‍

ഇന്‍സ്റ്റന്റ് ഫണ്ട്‌സ് എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികള്‍.

നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസിന്റെ നിര്‍ണായക നീക്കം. നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് പ്രതികളെ സൈബര്‍ പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ കണ്ണൂരിലെത്തിച്ചു. ഇന്‍സ്റ്റന്റ് ഫണ്ട്‌സ് എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികള്‍.

അതേസമയം, ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. നിതിന്റെ മാതൃ സഹോദരനും, സഹോദരി ഭര്‍ത്താവുമാണ് ഡിജിപിയെ കണ്ടു. നിതിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ വായ്പാസംഘത്തിന്റെ ഭീഷണിയും മരണകാരണം ആയെന്ന സംശയത്തിലാണ് പൊലീസ്. ജാതി അധിക്ഷേപത്തിന് പുറമേ നിതിന്‍ ഓണ്‍ലൈന്‍ വായ്പ സംഘത്തില്‍ നിന്നും ഭീഷണി നേരിട്ടതിന്റെ നിര്‍ണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി. എന്നാല്‍, അന്വേഷണം ലോണ്‍ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നാണ് കുടുംബം ആരോപിക്കുന്നത്.

അടിയന്തരമായി 8000 ലധികം രൂപ അടയ്ക്കണമെന്ന് ലോണ്‍ മാഫിയ സംഘം നിതിന് സന്ദേശം ആയച്ചിരുന്നു. ഇതിന് മറുപടിയായി താന്‍ പാവമാണെന്നാണ് നിതിന്‍ അയച്ച ചാറ്റും പൊലീസ് ലഭിച്ചു. ഓണ്‍ലൈന്‍ വായ്പ സംഘം നിതിന്റെ അധ്യാപികക്കും ഭീഷണി സന്ദേശം അയച്ചെന്ന് പൊലീസ് പറയുന്നു. അധ്യാപികയെയും ലോണ്‍ ആപ്പുകാര്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് അധ്യാപിക പ്രിന്‍സിപ്പിലിന് പരാതിയും നല്‍കി. നിതിന്‍ ആത്മഹത്യ ചെയ്ത ദിവസം പ്രിന്‍സിപ്പല്‍ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തത് വീട്ടില്‍ അറിഞ്ഞാണെന്നും അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം എടുത്തതെന്നും നിതിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോണ്‍ മാഫിയയുടെ ഭീഷണിയെ കുറിച്ച് കോളേജ് അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും നിതിന്റെ അച്ഛന്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.