പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍ യുവ ഹോസ്പിറ്റല്‍ ജീവനക്കാരി മരിച്ചു. 22-കാരിയായ അന്നാ ഗാരറ്റ് ക്വിന്റോണിനാണ് ടാങ്കര്‍ ലോറി കാലനായി തേടിയെത്തിയത്. ഏറ്റവും 'സ്‌പെഷ്യല്‍' വ്യക്തിത്വം എന്ന് വിശേഷിപ്പിച്ചാണ് ഹൃദയം തകര്‍ന്ന കുടുംബം അന്നയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നത്.
ബെഡ്‌ഫോര്‍ഡിന് സമീപം ഡെന്‍ഹാമില്‍ നിന്നുള്ള യുവതി രാവിലെ സൈക്കിളില്‍ സഞ്ചരിക്കുമ്പോഴാണ് പെട്രോള്‍ ടാങ്കര്‍ ഇടിച്ചത്. കേംബ്രിഡ്ജില്‍ ഫെന്‍ഡണ്‍ റോഡിലെ ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അന്ന ജോലി ചെയ്തിരുന്ന ആഡെന്‍ബ്രൂക്‌സ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം.
ലോറി ഓടിച്ചിരുന്ന 27-കാരനെ ജാഗ്രതക്കുറവ് മൂലം മരണത്തില്‍ ഇടയാക്കിയതിന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അന്വേഷണവിധേയമായി വിട്ടയച്ചതായി കേംബ്രിഡ്ജ്ഷയര്‍ കോണ്‍സ്റ്റാബുലറി വ്യക്തമാക്കി. അപകടത്തിന്റെ തെളിവുകള്‍ ലഭിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ഡാഷ്‌ക്യാം ഫൂട്ടേജോ, അപകടം നേരില്‍ കണ്ടവരോ ഉണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ പോലീസ് ആവശ്യപ്പെട്ടു.
വളരെ നേരത്തെ മകളെ മരണം കവര്‍ന്നതായി കുടുംബം വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു. സഹജീവനക്കാരി അപകടത്തില്‍ മരിച്ചതായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സ്ഥിരീകരിച്ചു. സഹജീവനക്കാര്‍ ആശുപത്രിക്ക് പുറത്ത് അന്നയ്ക്കായി പൂക്കള്‍ അര്‍പ്പിച്ചു. എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു മിനിറ്റ് നിശബ്ദതയും ആചരിച്ചു.