CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 34 Minutes 37 Seconds Ago
Breaking Now

ജിപിമാര്‍ക്ക് കൊവിഡ് നിയമങ്ങളില്‍ നിന്ന് മോചനം; സര്‍ജറികളിലെ സാമൂഹിക അകലം കീറിയെറിഞ്ഞ് ഹെല്‍ത്ത് സെക്രട്ടറി; ആയിരക്കണക്കിന് രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി മുഖാമുഖം കാണാന്‍ വഴിയൊരുങ്ങുന്നു

ആശുപത്രികളില്‍ കഴിഞ്ഞ മാസം മുതല്‍ 1 മീറ്റര്‍ നിയമത്തിലേക്ക് ചുവടുമാറിയിരുന്നു

കൊവിഡ് നിയമങ്ങള്‍ കീറിയെറിഞ്ഞ് കൂടുതല്‍ രോഗികളെ നേരില്‍ കാണാന്‍ ഫാമിലി ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. ജിപിമാരെ കാണാന്‍ രോഗികള്‍ നേരിടുന്ന പെടാപ്പാട് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് തടയാന്‍ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് തയ്യാറാക്കുന്ന പാക്കേജിന്റെ ഭാഗമാണ് നീക്കം. 

ചുവപ്പുനാടകള്‍ വെട്ടിച്ചുരുക്കി ഡോക്ടര്‍മാര്‍ക്ക് രോഗികളെ കൂടുതല്‍ സമയം മുഖാമുഖം കാണാനുള്ള വഴിയൊരുക്കുന്ന പദ്ധതി ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. ജിപി സര്‍ജറികള്‍ക്ക് പുതിയ കൊവിഡ് ഗൈഡന്‍സ് ഇതിനായി നല്‍കും. മറ്റിടങ്ങളില്‍ മാസങ്ങള്‍ മുന്‍പ് അവസാനിച്ച 2 മീറ്റര്‍ സാമൂഹിക അകല നിയമം ഉള്‍പ്പെടെയുള്ളവ സര്‍ജറികള്‍ക്ക് അവസാനിപ്പിക്കാനും സാധിക്കും. 

കൂടാതെ മേന്മയേറിയ ശുദ്ധീകരണ പ്രക്രിയകളും ഈ നീക്കങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തും. പഴയ സ്ഥിതിയിലേക്ക് മടങ്ങുന്നതിനെ എതിര്‍ക്കുന്ന ചെറിയൊരു ശതമാനം ജിപിമാരെ 'കണക്കിലെടുക്കുമെന്നും' വൈറ്റ്ഹാള്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 60 ശതമാനത്തില്‍ താഴെ ജിപി കണ്‍സള്‍ട്ടേഷനുകളാണ് നേരിട്ട് നടക്കുന്നത്. മഹാമാരിക്ക് മുന്‍പ് ഇത് 80 ശതമാനമായിരുന്നു. 

ഔദ്യോഗിക കണക്കുകളില്‍ ടെലിഫോണ്‍ കണ്‍സള്‍ട്ടേഷനും നേരിട്ടുള്ളതായി തെറ്റായി രേഖപ്പെടുത്തിയെന്ന് ഇന്നലെ വ്യക്തമായതോടെ യഥാര്‍ത്ഥ ചിത്രം ഇതിലും ഭീകരമാണെന്നാണ് കരുതുന്നത്. വാക്‌സിനേഷന്‍ പദ്ധതി വിജയകരമായ സ്ഥിതിയുടെ പ്രതിഫലം ജിപി സര്‍ജറികളിലെ സാമൂഹിക അകലം തുടരുന്നത് അപ്രസക്തമാക്കുന്നുവെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വിശ്വാസം. 

ആശുപത്രികളില്‍ കഴിഞ്ഞ മാസം മുതല്‍ 1 മീറ്റര്‍ നിയമത്തിലേക്ക് ചുവടുമാറിയിരുന്നു. ആശുപത്രികള്‍ കൂടുതല്‍ പ്രിസ്‌ക്രിപ്ഷന്‍ എഴുതിയും, ജോലിക്കാര്‍ക്ക് സിക്ക്‌നെസ് നോട്ടുകളും നല്‍കി ജിപിമാരുടെ ഭാരം കുറയ്ക്കാനും ശ്രമിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.