CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 41 Seconds Ago
Breaking Now

ക്രിസ്മസിന് കശാപ്പ് നടത്താന്‍ 1000 വിദേശ ഇറച്ചിവെട്ടുകാരെ ഇറക്കാന്‍ ബ്രിട്ടന്‍; ജോലിക്കാരുടെ ക്ഷാമം മൂലം 1 ലക്ഷം പന്നികളെ നശിപ്പിക്കേണ്ടി വരുമെന്ന കര്‍ഷകരുടെ മുന്നറിയിപ്പ് അവഗണിച്ചു; കശാപ്പ് തുടങ്ങിയതോടെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ മന്ത്രിമാര്‍

കശാപ്പുകാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ നിയമങ്ങളില്‍ ഇളവ് നല്‍കാനും ആലോചനയുണ്ട്

ക്രിസ്മസിന് വെട്ടാന്‍ നിര്‍ത്തിയ പന്നികളെ ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ കര്‍ഷകര്‍ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ താല്‍ക്കാലിക വിസ സ്‌കീം വഴി വിദേശ ഇറച്ചിവെട്ടുകാരെ ഇറക്കുമതി ചെയ്യാന്‍ സമ്മതിച്ച് മന്ത്രിമാര്‍. ക്രിസ്മസ് വരെയുള്ള കാലയളവില്‍ 1000 സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനെ എത്തിക്കാനാണ് മന്ത്രിമാര്‍ പദ്ധതി ഒരുക്കുന്നതെന്ന് മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. 

ഇറച്ചിവെട്ടുകാരുടെ ക്ഷാമം പരിഹരിക്കാന്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ യാതൊരു ഇളവും കാണില്ലെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ യു-ടേണ്‍. മാംസം പ്രൊസസ് ചെയ്യാന്‍ ഇറച്ചിവെട്ടുകാരുടെ ലഭ്യതക്കുറവ് നേരിടുകയാണെന്നും, ഇതുമൂലം 1 ലക്ഷം പന്നികളെ വരും ദിവസങ്ങളില്‍ നശിപ്പിക്കേണ്ടി വരുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പ്രശ്‌നം സര്‍ക്കാര്‍ സാരമായി കണക്കാക്കിയില്ലെങ്കിലും ഇന്നലെ ഏകദേശം 4500 പന്നികളെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് സ്ഥിതിയുടെ ഗുരുതരാവസ്ഥ സര്‍ക്കാരിന് ബോധ്യമായത്. യാതൊരു പ്രതിസന്ധി ഇല്ലെന്നും, ഭീഷണി വിലപ്പോകില്ലെന്നും പ്രഖ്യാപിച്ച് ഈ മാസമാദ്യം പ്രധാനമന്ത്രി കാര്‍ഷിക മേഖലയെ ചൊടിപ്പിച്ചിരുന്നു. ശമ്പളവും, തൊഴില്‍സാഹചര്യവും മെച്ചപ്പെടുത്തി ബ്രിട്ടനില്‍ തന്നെയുള്ള സ്‌കില്‍ഡ് ജീവനക്കാരെ ആകര്‍ഷിക്കാനാണ് ബോറിസ് ആവശ്യപ്പെട്ടത്. 

എന്നാല്‍ പൗള്‍ട്രി ജോലിക്കാര്‍ക്ക് സമാനമായി വിസാ നിയങ്ങളില്‍ ഇളവ് നല്‍കാന്‍ മന്ത്രിമാര്‍ ഒരുക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കശാപ്പുകാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ നിയമങ്ങളില്‍ ഇളവ് നല്‍കാനും ആലോചനയുണ്ട്. വിദേശത്ത് നിന്നും ഇറച്ചിവെട്ടുകാരെ ഇറക്കുമതി ചെയ്യാന്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഇതാണെന്ന് മേഖലയിലെ വിദഗ്ധര്‍ അറിയിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.