CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 42 Minutes 41 Seconds Ago
Breaking Now

ഈ വര്‍ഷത്തെ ക്രിസ്മസ് പൊളിക്കാന്‍ കൊവിഡിന് കഴിയില്ല! ആഘോഷ സീസണില്‍ ലോക്ക്ഡൗണ്‍ തിരിച്ചെത്തുമെന്ന വാദങ്ങള്‍ തള്ളി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി; കേസുകള്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തുമ്പോഴും സര്‍ക്കാരിന് കുലുക്കമില്ല

വിന്ററില്‍ എന്‍എച്ച്എസ് വീണ്ടും നിറഞ്ഞുകവിയുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്

ക്രിസ്മസ് കാലത്ത് മറ്റൊരു കൊവിഡ് ലോക്ക്ഡൗണ്‍ വന്നേക്കാമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഗ്രാന്റ് ഷാപ്‌സ്. രാജ്യത്ത് കൊവിഡ് കേസുകള്‍ മൂന്ന് മാസത്തെ ഉയര്‍ന്ന തലത്തില്‍ എത്തിനില്‍ക്കവെയാണ് മറ്റൊരു ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തെ ആഘോഷ സീസണില്‍ പ്രിയപ്പെട്ടവരെ കാണാന്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ഡിസംബറില്‍ നം.10 കര്‍ശനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ലക്ഷക്കണക്കിന് പേര്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെ നേരില്‍ കാണാന്‍ കഴിയാതെ പോയത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് യാതൊരു കുറവും വരില്ലെന്ന് തുടര്‍ച്ചയായി പ്രഖ്യാപിച്ച ശേഷമായിരുന്നു ബോറിസ് ജോണ്‍സണ്‍ ഈ റദ്ദാക്കല്‍ നടപടി സ്വീകരിച്ചത്. 

ഈ വിന്ററില്‍ എന്‍എച്ച്എസ് വീണ്ടും നിറഞ്ഞുകവിയുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം 45,066 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 20ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന കേസുകളാണ് ഇത്. വിന്റര്‍ പതിവിലും കഠിനമായി മാറുമെന്ന് പ്രൊഫസര്‍ ക്രിസ് വിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കൊവിഡിന് പുറമെ ഫ് ളൂവും, മറ്റ് വൈറസുകളും പടരുന്നതാണ് ഇതിന് ഇടയാക്കുന്നതെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും ക്രിസ്മസ് കാലത്ത് മറ്റൊരു ലോക്ക്ഡൗണിലേക്ക് നയിക്കാന്‍ കാരണമാകില്ലെന്നാണ് ഷാപ്‌സിന്റെ നിലപാട്. 

'ഈ വര്‍ഷം പ്രിയപ്പെട്ടവരെ കാണുന്നതിനൊന്നും പ്രശ്‌നങ്ങളുണ്ടാകില്ല. സപ്ലൈ ചെയിന്‍ ഏത് വിധത്തിലാണോ പ്രവര്‍ത്തിക്കേണ്ടത്, ആ വിധത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കും. അതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്', ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.