CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Seconds Ago
Breaking Now

50ാം പിറന്നാള്‍ ആഘോഷിച്ച ഡോ ബിജു പെരിങ്ങത്തറയ്ക്ക് ഗ്ലോസ്റ്റര്‍ സമൂഹത്തിന്റെ ആശംസകള്‍ ; ജീവിതം സേവനത്തിനായി മാറ്റിവച്ച ഡോക്ടര്‍ക്ക് പ്രിയപ്പെട്ടവര്‍ ചേര്‍ന്ന് ആഘോഷമൊരുക്കി

ജീവിതം സേവനത്തിനായി മാറ്റിവയ്ക്കുന്നവര്‍ ജീവിക്കുക ജന ഹൃദയങ്ങളിലാണ്. ഇത്തരത്തില്‍ മലയാളി സമൂഹത്തിന്റെ ഹൃദയത്തില്‍ ജീവിക്കുന്ന പ്രിയപ്പെട്ട വ്യക്തിയാണ് ഡോ ബിജു പെരിങ്ങത്തറ. യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ഡോ ബിജു പെരിങ്ങത്തറയ്ക്ക് ഗ്ലോസ്റ്ററിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ചേര്‍ന്ന് ഗംഭീരമായി ജന്മദിന ആഘോഷമൊരുക്കി.

യുകെയില്‍ എമ്പാടും ധാരാളം സുഹൃത്തുക്കളും ഗ്ലോസ്റ്ററിലേയും ചെല്‍റ്റ്‌നാമിലേയും സുഹൃത്തുക്കളും ചേര്‍ന്നാണ്

ഡോ.ബിജുവിന്റെ അന്‍പതാമത് ജന്മദിനം വൈകീട്ട് 6.30 മുതല്‍ ഗ്ലോസ്റ്റര്‍ മെയ്‌സ്‌മോര്‍ വില്ലജ് ഹാളില്‍ വച്ചാണ് ആഘോഷിച്ചത്.

യുകെയിലെ അറിയപ്പെടുന്ന മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ ബിജു.യുക്മയുടെ നേതൃത്വത്തിലുള്ള മികവു മാത്രമല്ല മനുഷ്യത്വപരമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയനായ വ്യക്തി കൂടിയാണിദ്ദേഹം.

കേരളത്തില്‍ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിച്ചപ്പോള്‍ അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. സേവനം യുകെയുടെ ചെയര്‍മാനായും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.

സേവനം യുകെയും നാട്ടില്‍ അര്‍ഹിക്കുന്ന ഒരാള്‍ക്ക് വീടുവച്ചു നല്‍കിയിരുന്നു. ശ്രീ ബിജു തന്നെ വീടു വച്ചു നല്‍കാന്‍ സ്ഥലം നല്‍കുകയായിരുന്നു.ഇത്തരത്തില്‍ പരമാവധി സേവന പാതയില്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടിയാണ് അദ്ദേഹം.

തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്ത് പെരിങ്ങത്തറയില്‍ എഞ്ചിനീയറായ ശ്രീ. പി.കെ അപ്പുണ്ണിയുടെയും ശ്രീമതി. ലളിത അപ്പുണ്ണിയുടെയും മകനാണ് ഡോ.ബിജു, ബര്‍മിംങ്ഹാം റോയല്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റലില്‍ അനസ്‌തെറ്റിസ്റ്റ് കണ്‍സല്‍ട്ടന്റ് ആയി ജോലി ചെയ്യുന്നു. സൈക്കാട്രിക് കണ്‍സല്‍ട്ടന്റ് ആയ ഡോ. മായാ ബിജുവാണ് ഭാര്യ. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അപര്‍ണ്ണ ബിജു, ബെര്‍മിംങ്ങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിയായ ലക്ഷ്മി ബിജു, പേറ്റ്‌സ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഋഷികേശ് ബിജു തുടങ്ങിയവരാണ് മക്കള്‍.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യപഠനത്തിന് ശേഷം 2004 – ല്‍ സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ജോലി ആരംഭിച്ച ഡോ.ബിജു 2008 – ല്‍ കുടുംബസമേതം ഗ്ലോസ്റ്ററിലേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോള്‍ ഗ്ലോസ്റ്ററിലെ ചെല്‍റ്റന്‍ഹാമില്‍ താമസിക്കുന്നു.

പ്രിയപ്പെട്ടവരായ നിരവധി പേര്‍ ഇദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയിരുന്നു.ഇനിയും ഏറെ വര്‍ഷങ്ങള്‍ സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് പ്രിയപ്പെട്ടവര്‍ ആശംസിക്കുന്നു. യൂറോപ് മലയാളിയും സ്നേഹപൂർവ്വം അദ്ധേഹത്തിന് ആശംസകള്‍ നേരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.