CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 41 Seconds Ago
Breaking Now

ചാഗോസ് ദ്വീപുകള്‍ തിരികെ നല്‍കാനുള്ള ബ്രിട്ടീഷ് നീക്കത്തിന് ട്രംപിന്റെ പൂട്ട്; കൈമാറല്‍ ചര്‍ച്ച ചെയ്യാനുള്ള ലോര്‍ഡ്‌സ് ബില്‍ അവസാന നിമിഷം പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായി സ്റ്റാര്‍മര്‍; യുഎസ് ബേസ് സ്ഥിതി ചെയ്യുന്ന ദ്വീപ് വിഷയത്തില്‍ വീണ്ടുമൊരു യു-ടേണിന് സാധ്യത

യുഎസ് ബേസ് സ്ഥിതി ചെയ്യുന്ന ഡീഗോ ഗാര്‍സിയ ഉള്‍പ്പെടുന്നതാണ് യുഎസ് രോഷത്തിന് കാരണം

ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് തിരികെ നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവെച്ച് കീര്‍ സ്റ്റാര്‍മര്‍. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇടപെടല്‍ വന്നതോടെയാണ് അവസാന നിമിഷം ബില്‍ നിര്‍ത്തിവെയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായത്. 

സുപ്രധാനമായ ചാഗോസ് ദ്വീപ് മൗറീഷ്യസിന് നല്‍കാനുള്ള യുകെ നീക്കം മണ്ടത്തരമാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നത്. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ തിങ്കളാഴ്ച വിഷയം ചര്‍ച്ച ചെയ്യാനിരുന്നത് ലേബര്‍ പിന്‍വലിച്ചു. നടപടിക്രമങ്ങളിലെ കാലതാമസമെന്നാണ് ഗവണ്‍മെന്റ് ശ്രോതസ്സുകളുടെ നിലപാടെങ്കിലും, യുഎസ് പിന്തുണ ഇല്ലാതെ വന്നതോടെ പദ്ധതി അവസാനിച്ചുവെന്നാണ് കരുതുന്നത്. 

എന്നാല്‍ ട്രംപ് നിലപാട് മാറ്റാത്തിടത്തോളം പദ്ധതി മുന്നോട്ട് പോകില്ലെന്ന് കണ്‍സര്‍വേറ്റീവ് പിയര്‍ ഡാനിയേല്‍ ഹാനാന്‍ പറഞ്ഞു. ബ്രിട്ടന്റെ വിഷയത്തില്‍ അമേരിക്ക അന്തിമതീരുമാനം പറയുന്നത് നാണക്കടാണ്, അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ഇതോടെ 15-ാമത് യു-ടേണ്‍ നടത്താന്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതനാകുമെന്നാണ് സൂചന. ചൈനയുടെ സഖ്യകക്ഷിയായ മൗറീഷ്യസുമായി കീര്‍ സ്റ്റാര്‍മര്‍ കരാറില്‍ ഒപ്പുവെച്ചത് വഴിയാണ് ദ്വീപ് കൈമാറാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ യുഎസ് ബേസ് സ്ഥിതി ചെയ്യുന്ന ഡീഗോ ഗാര്‍സിയ ഉള്‍പ്പെടുന്നതാണ് യുഎസ് രോഷത്തിന് കാരണം. 




കൂടുതല്‍വാര്‍ത്തകള്‍.