
















ബോള്‍സോവറില്‍ കോട്ടയം സ്വദേശി അന്തരിച്ചു. കോട്ടയം പള്ളം സ്വദേശിയായ ലിജു(47) ആണ് അന്തരിച്ചത് . രണ്ടു പെണ്‍മക്കളെ ലിജുവിനെ ഏല്‍പ്പിച്ചാണ് ഭാര്യ ലിന്‍സി ബുധനാഴ്ച വൈകിട്ട് നഴ്സിംഗ് ഹോമിലെ ജോലിയ്ക്ക് പോയത്. വീട്ടിലെ പതിവു കാര്യങ്ങളെല്ലാം ചെയ്ത് ഉറങ്ങാന്‍ കിടന്ന ലിജുവിന് പുലര്‍ച്ചെ നാലു മണിയോടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. തുടര്‍ന്നാണ് ലിജു മക്കളെ വിളിച്ചെഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും മക്കള്‍ വെള്ളം നല്‍കുകയും ചെയ്തു. സഹായം തേടി മക്കള്‍ അയല്‍വീട്ടിലെത്തുകയും അവരെ കൂട്ടിക്കൊണ്ടു വരുകയും ചെയ്തപ്പോഴേയ്ക്കും മരണം സംഭവിച്ചു.
രണ്ടര വര്‍ഷമായി യുകെയിലെത്തിയ ലിജു ജേക്കബ്ബും ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബം ബോള്‍സോവറില്‍ താമസിച്ചു വരികയായിരുന്നു. നഴ്സിംഗ് ഹോം ജീവനക്കാരിയായ ലിന്‍സിയാണ് ഭാര്യ. ഇയര്‍ 8 വിദ്യാര്‍ത്ഥിനിയായ റയാനും ഇയര്‍ 7 വിദ്യാര്‍ത്ഥിനിയായ റീമയുമാണ് മക്കള്‍.