CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 24 Seconds Ago
Breaking Now

സ്റ്റാര്‍മറിന്റെ പണിപാളിക്കാന്‍ ആന്‍ഡി ഡുര്‍ഹാം വരുന്നു; മേയര്‍ പദവി രാജിവെച്ച് എംപിയാകാന്‍ തയ്യാറെന്ന് പ്രഖ്യാപനം; ലേബറിന്റെ ഉറപ്പ് സീറ്റില്‍ മത്സരിച്ചേക്കും; ഇപ്പോള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രധാനമന്ത്രിക്ക് നേതൃത്വ വെല്ലുവിളി; ഡുര്‍ഹാമിന്റെ ചിറകിലേറി ചുവപ്പിന്റെ രാജ്ഞിയും തിരിച്ചെത്തും?

ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റില്‍ മത്സരിക്കാന്‍ ബേണ്‍ഹാമിന് വഴിയൊരുങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് നേതൃപോരാട്ടത്തിനും തയ്യാറാകേണ്ടിവരും

പാര്‍ട്ടിയില്‍ പിടിപ്പുള്ള മറ്റൊരു നേതാവ് ക്യാബിനറ്റില്‍ ഇല്ലെന്ന ആശ്വാസത്തില്‍ അഞ്ച് വര്‍ഷം പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാമെന്ന സ്റ്റാര്‍മറുടെ മോഹത്തിന് തിരിച്ചടി. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമാണ് ലേബറിന്റെ കപ്പല്‍ പിടിച്ചെടുക്കാനായി രംഗത്തിറങ്ങുന്നത്. മേയര്‍ പദവിയില്‍ ഒതുങ്ങി ഇരിക്കാനില്ലെന്നും, എംപിയാകാന്‍ നീക്കം തുടങ്ങിയതായും ബേണ്‍ഹാം പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നത്. 

കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിന് എതിരില്ലെന്ന ചിന്തയില്‍ നിന്നുമാണ് ബേണ്‍ഹാമിന്റെ വരവ്. പാര്‍ട്ടിയിലെ അടിസ്ഥാന വിഭാഗങ്ങളുമായി മികച്ച അടുപ്പമുള്ള നേതാവ് കൂടിയാണ് ബേണ്‍ഹാം. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ പോരാട്ടത്തിന് ഇറങ്ങുമെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രിക്കാണ് ഞെരിപിരി തുടങ്ങിയിരിക്കുന്നത്. 

ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റില്‍ മത്സരിക്കാന്‍ ബേണ്‍ഹാമിന് വഴിയൊരുങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് നേതൃപോരാട്ടത്തിനും തയ്യാറാകേണ്ടിവരും. എന്നാല്‍ ഇദ്ദേഹത്തിന്റെ വരവ് സ്റ്റാര്‍മര്‍ അനുകൂലികള്‍ തടഞ്ഞാല്‍ ഇത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കും. 

ആന്‍ഡി ബേണ്‍ഹാം പോരാട്ടത്തിനിറങ്ങിയാല്‍ എംപിയാകാനും, പ്രധാനമന്ത്രി പദത്തില്‍ വരെ എത്താനും സാധ്യതയുണ്ട്. ഇത് നടപ്പായാല്‍ ചുവപ്പിന്റെ രാജ്ഞിയെന്ന് അറിയപ്പെടുന്ന ആഞ്ചെല റെയ്‌നറും തിരികെയെത്തും. ബേണ്‍ഹാമിനെ പിന്തുണയ്ക്കുന്നതിന് സമ്മാനമായാണ് ക്യാബിനറ്റില്‍ ഉപപ്രധാനമന്ത്രി പദം തന്നെ ഓഫര്‍ ചെയ്യപ്പെടുന്നത്. തന്റെ മോഹം മാറ്റിവെച്ച് സ്റ്റാര്‍മറുടെ പിന്‍ഗാമിയായി മാഞ്ചസ്റ്റര്‍ മേയറെ പിന്തുണയ്ക്കാന്‍ റെയ്‌നര്‍ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.