CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 14 Seconds Ago
Breaking Now

ട്രംപിന്റെ ഐസ് കൊലയാളികള്‍! അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന സംഘം ഐസിയു നഴ്‌സിനെ വെടിവെച്ച് കൊന്നു; കൈയില്‍ തോക്കുണ്ടായെന്ന് അവകാശപ്പെട്ട് അധികൃതര്‍; ഭരണകൂടത്തിനെതിരെ ഇരയുടെ കുടുംബം, പറയുന്നത് നുണ

സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ ഈ വാദം പൊളിവാണെന്ന് വ്യക്തമാക്കി

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ പിടികൂടാന്‍ നിയോഗിച്ച ഐസ് വിഭാഗം അമിതാധികാരം പ്രയോഗിക്കുന്നതായി വിമര്‍ശനം രൂക്ഷമാണ്. ഇതിനിടെ മിനെയാപോളിസില്‍ ഒരു നഴ്‌സിനെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. എന്നാല്‍ ഐസിയു നഴ്‌സിന്റെ പക്കല്‍ തോക്ക് ഉണ്ടായെന്നാണ് ഇതേക്കുറിച്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

ഇതിനെതിരെ കൊല്ലപ്പെട്ട നഴ്‌സിന്റെ കുടുംബം രംഗത്തെത്തി. തന്റെ മകനെ കൊലപ്പെടുത്തിയ ഐസ് തെമ്മാടികള്‍ ഭീരുക്കളാണെന്ന് അവര്‍ പ്രതികരിച്ചു. കൂടാതെ കൃത്യമായ കാര്യങ്ങള്‍ പുരത്തുവരണമെന്നും കുടുംബം പറഞ്ഞു. 'ഞങ്ങളുടെ മകനെ കുറിച്ച് ഭരണകൂടം പറഞ്ഞ നുണകള്‍ വളരെ മോശമാണ്. അലക്‌സ് തോക്ക് പിടിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ട്രംപിന്റെ കൊലയാളികള്‍ അവനെ അക്രമിക്കുമ്പോള്‍ കൈയില്‍ തോക്കില്ലായിരുന്നു', 37-കാരന്റെ കുടുംബം പ്രതികരിച്ചു. 

ഒരു കൈയില്‍ ഫോണും, മറുകൈയില്‍ ഒന്നുമില്ലാതെ കൈ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. ഐസ് നിലത്തേക്ക് തള്ളിയിട്ട സ്ത്രീയെ സംരക്ഷിക്കാന്‍ ശ്രമിക്കവെയായിരുന്നു ഇത്, കുടുംബം ചൂണ്ടിക്കാണിച്ചു. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസര്‍മാരാണ് അകരമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

തന്‍രെ ഓഫീസര്‍മാര്‍ക്കെതിരെ കൊല്ലപ്പെട്ട നഴ്‌സ് അലക്‌സ് പ്രെറ്റി തോക്ക് ചൂണ്ടിയെന്ന് ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോയെം അവകാശപ്പെട്ടു. എന്നാല്‍ സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ ഈ വാദം പൊളിവാണെന്ന് വ്യക്തമാക്കി. പ്രെറ്റിയുടെ നിയമപരമായുള്ള കൈത്തോക്ക് അരയില്‍ നിന്നും ഒരു ഏജന്റ് നീക്കം ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.