CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes Ago
Breaking Now

74 കാരന്‍ പീഡിപ്പിച്ച പത്തുവയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസമാണ് 10 വയസ്സ് പ്രായമായ പെണ്‍കുട്ടിയെ 74 വയസ്സുകാരന്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി വിവരം പുറത്തുവന്നത്.

74 കാരന്‍ ക്രൂരമായി പീഡിപ്പിച്ച പത്തുവയസ്സുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു. കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറിച്ചിയിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് 10 വയസ്സ് പ്രായമായ പെണ്‍കുട്ടിയെ 74 വയസ്സുകാരന്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി വിവരം പുറത്തുവന്നത്.  സംഭവത്തെ തുടര്‍ന്നാണ് പിതാവ് ആത്മഹത്യ ചെയ്തത്. കുറിച്ചിയില്‍ താമസിച്ചിരുന്ന ഭാര്യവീടിന് തൊട്ടടുത്ത ഇടിഞ്ഞുവീഴാറായ സ്വന്തം വീട് ഉണ്ടായിരുന്നു. അവിടെ എത്തിയാണ് ഇയാള്‍ തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ബന്ധുക്കള്‍ സംഭവം അറിയുന്നത്.

കുട്ടി പീഡനത്തിനിരയായത് മുതല്‍ ഇദ്ദേഹം കടുത്ത മാനസിക പ്രശ്‌നങ്ങളില്‍ ആയിരുന്നു. നേരത്തെയും ഇയാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ് കുറിച്ചി സ്വദേശിയായ 74 കാരന്‍ യോഗി ദാസന്‍ കുഞ്ഞിനോട് ക്രൂരമായ അതിക്രമം കാട്ടിയത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതടക്കം ഇയാള്‍ ചെയ്യുമായിരുന്നു. ഒടുവില്‍ ആരോടും പറയരുത് എന്ന് പറഞ്ഞ് കുട്ടിക്ക് മിഠായി നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത് എന്ന് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാസങ്ങളായി നടന്ന പീഡനം പുറത്ത് വന്നതിന്റെ ഞെട്ടലിലായിരുന്നു നാട്ടുകാരും. അതിനു പിന്നാലെയാണ് കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്ത വിവരം പുറത്തുവരുന്നത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.