CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 9 Seconds Ago
Breaking Now

നടന്‍ സുരാജ് വെഞ്ഞാറമൂടിനും യുഎഇ ഗോള്‍ഡന്‍ വിസ

നടന്‍ സുരാജ് വെഞ്ഞാറമൂടിനും യുഎഇ ഗോള്‍ഡന്‍ വിസ. ദുബായ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കിയത്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇഖ്ബാല്‍ മാര്‍ക്കോണി, പി.എം അബ്ദുറഹ്മാന്‍, അംജദ് മജീദ്, ജംഷാദ് അലി, റജീബ് മുഹമ്മദ്, സി.എസ്. സുബലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് സുരാജിനെ സ്വീകരിച്ചത്

കലാസാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 10 വര്‍ഷമാണ് യുഎഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി.

നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിന്‍, സിദ്ദിഖ് എന്നീ താരങ്ങള്‍ക്കും സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുന്‍ രമേശിനും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.