CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 14 Seconds Ago
Breaking Now

നക്കാപ്പിച്ച ശമ്പള വര്‍ദ്ധനവ് പോരാ, ചുരുങ്ങിയത് 3.1% വര്‍ദ്ധന വേണം! ബജറ്റില്‍ പേ ഫ്രീസ് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചതോടെ യൂണിയനുകള്‍ മുറവിളി തുടങ്ങി; ജീവിതച്ചെലവും, വര്‍ദ്ധനയും തുല്യമാകണമെന്ന് ടിയുസി; മറിച്ചായാല്‍ മരവിപ്പിക്കല്‍ നീങ്ങുന്നത് പേരിലൊതുങ്ങും

നഴ്‌സുമാരും, അധ്യാപകരും, പോലീസും, സൈനിക വിഭാഗങ്ങള്‍ക്കും ഉള്‍പ്പെടെ അഞ്ച് മില്ല്യണ്‍ ജോലിക്കാര്‍ക്കാണ് അടുത്ത വര്‍ഷം ശമ്പളം വര്‍ദ്ധിക്കുക

ബജറ്റില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശമ്പള വര്‍ദ്ധനവ് മരവിപ്പിക്കല്‍ പിന്‍വലിക്കുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയതിന് പിന്നാലെ വമ്പന്‍ ശമ്പള വര്‍ദ്ധന നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂണിയനുകള്‍ രംഗത്ത്. ഒരു വര്‍ഷം നീണ്ടുനിന്ന ശമ്പള വര്‍ദ്ധന മരവിപ്പിക്കല്‍ അവസാനിക്കുമെങ്കിലും ജീവിതച്ചെലവ് വര്‍ദ്ധിച്ചതിന് അനുസരിച്ച് വര്‍ദ്ധന നല്‍കുമോയെന്ന് സ്ഥിരീകരിക്കാന്‍ മന്ത്രിമാര്‍ തയ്യാറായിട്ടില്ല. 

ജീവിതച്ചെലവുമായി തുല്യതയില്‍ വരുന്ന വര്‍ദ്ധനവാണ് ചാന്‍സലര്‍ മുന്നോട്ട് വെയ്‌ക്കേണ്ടതെന്ന് ടിയുസി യൂണിയന്‍ പറഞ്ഞു. പുതിയ ഫണ്ടിംഗ് വഴിയാണ് ഈ ശമ്പള വര്‍ദ്ധനവ് നല്‍കേണ്ടതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. അല്ലാതെ നിലവിലെ ഡിപ്പാര്‍ട്ട്‌മെന്റ് ബജറ്റില്‍ നിന്ന് തന്നെ ഇത് നല്‍കിയാല്‍ ഫ്രീസിംഗ് പേരില്‍ മാത്രമാണ് അവസാനിക്കുകയെന്ന് ഇവര്‍ പറയുന്നു. 

പണപ്പെരുപ്പ നിരക്കില്‍ താഴെയുള്ള ശമ്പള വര്‍ദ്ധനവ് യഥാര്‍ത്ഥത്തില്‍ പേ കട്ട് തന്നെയാണെന്ന് യുണീഷന്‍ പ്രതികരിച്ചു. നിലവില്‍ കണ്‍സ്യൂമര്‍ പ്രൈസ് പണപ്പെരുപ്പം 3.1 ശതമാനത്തിലാണ്. കൊറോണാവൈറസ് മഹാമാരിക്ക് ശേഷം യുകെ സമ്പദ് വ്യവസ്ഥ ട്രാക്കില്‍ തിരിച്ചെത്തിയെന്ന് സ്ഥിരീകരിച്ച് കൊണ്ടാണ് പബ്ലിക് സെക്ടര്‍ മേഖലയില്‍ ഇളവുകള്‍ നല്‍കുന്നത്. 

നഴ്‌സുമാരും, അധ്യാപകരും, പോലീസും, സൈനിക വിഭാഗങ്ങള്‍ക്കും ഉള്‍പ്പെടെ അഞ്ച് മില്ല്യണ്‍ ജോലിക്കാര്‍ക്കാണ് അടുത്ത വര്‍ഷം ശമ്പളം വര്‍ദ്ധിക്കുക. കൊവിഡ്-19 പ്രതിസന്ധി മൂലമാണ് എന്‍എച്ച്എസില്‍ 24000 പൗണ്ടില്‍ താഴെ ശമ്പളം വാങ്ങുന്നവര്‍ക്ക് ഒഴികെ പൊതുമേഖലയില്‍ 2021/22 വര്‍ഷത്തേക്ക് വര്‍ദ്ധനവ് നിര്‍ത്തിവെച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.