CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 5 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയില്‍ പരേതാത്മാക്കള്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും ശ്രാദ്ധ ചടങ്ങുകളും നടന്നു

ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് ദേവാലയത്തില്‍ വച്ച് ശനിയാഴ്ച മരിച്ചവരുടെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും ശ്രാദ്ധ ചടങ്ങുകളും നടന്നു. എല്ലാ വര്‍ഷവും നടക്കാറുള്ളതു പോലെ ഇക്കുറിയും പ്രത്യേക പ്രാര്‍ത്ഥന നടന്നു.

സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ എസ്ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട് കാര്‍മ്മികത്വം നല്‍കി. തുടര്‍ന്ന് ഹാളില്‍ വച്ച് നടന്ന പ്രത്യേക ശ്രാദ്ധ ചടങ്ങില്‍ ബ്രിസ്റ്റോളില്‍ താമസിക്കുന്നവരുടെ മരിച്ചുപോയ മാതാപിതാക്കളേയും സഹോദരങ്ങളേയും അനുസ്മരിച്ച് പ്രാര്‍ത്ഥിച്ചു.

ശ്രാദ്ധ ചടങ്ങുകളുടെ ഭാഗമായി ഭക്ഷണവും തയ്യാറാക്കിയിരുന്നു. ഷിജു അക്കപ്പാടി കോർഡിനേറ്ററായിരുന്നു. ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ സിജി സെബാസ്റ്റ്യന്‍, മെജോ ജോയ്, ബിനു ജേക്കബ്, എന്നിവര്‍ നേതൃത്വം നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.