CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 43 Minutes 31 Seconds Ago
Breaking Now

മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം വിമാനത്തില്‍ കണ്ടുമുട്ടിയ ഇന്ത്യന്‍ വംശജയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; 16 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെന്ന് വാട്‌സ്ആപ്പ് സന്ദേശം; ഇംഗ്ലീഷ് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വംശീയ ആരോപണങ്ങള്‍ ഉന്നയിച്ച റഫീഖ് കുരുക്കില്‍

നേരത്തെ ആന്റി-സെമറ്റിക് സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചതിന് റഫീഖ് മാപ്പ് പറഞ്ഞിരുന്നു

ഇംഗ്ലീഷ് ക്രിക്കറ്റിലെ വംശീയതയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ക്രിക്കറ്റ് താരം അസീം റഫീഖ് രാജ്യത്തെ കായികരംഗത്തെ പിടിച്ചുകുലുക്കിയിരുന്നു. യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ക്ലബില്‍ താന്‍ നേരിട്ട വംശീയ അനുഭവങ്ങള്‍ പങ്കുവെച്ച താരം ക്രിക്കറ്റിലെ നിരവധി ഉന്നത താരങ്ങളുടെ പേരുകളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് റഫീഖിന്റെ സ്വകാര്യ സംഭവങ്ങള്‍ തിരിച്ചടിയായി പുറത്തുവരുന്നത്. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യന്‍ വംശജയാണ് തനിക്ക് നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. 

വിമാനത്തില്‍ ഒരുമിച്ച് യാത്ര ചെയ്തതിന് പിന്നാലെ താരം വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണമാണ് ആ ഘട്ടത്തില്‍ കൗമാരക്കാരിയായിരുന്ന യുവതി ഇപ്പോള്‍ പുറത്തുവിടുന്നത്. 2015ല്‍ ദുബായില്‍ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യവെയാണ് മുന്‍ യോര്‍ക്ക്ഷയര്‍ ക്രിക്കറ്ററെ കാണുന്നതെന്ന് ആ സമയത്ത് 16 വയസ്സായിരുന്ന ഗായത്രി അജിത്ത് വെളിപ്പെടുത്തി. എന്നാല്‍ യാത്ര കഴിഞ്ഞതിന് പിന്നാലെയാണ് തന്നെ ചുംബിക്കാന്‍ താല്‍പര്യമുണ്ടെന്നും, ഡിന്നറിന് ക്ഷണിച്ചും റഫീഖിന്റെ സന്ദേശമെത്തിയതെന്ന് ഇവര്‍ യോര്‍ക്ക്ഷയര്‍ പോസ്റ്റിനോട് പറഞ്ഞു. 

നേരത്തെ ആന്റി-സെമറ്റിക് സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചതിന് റഫീഖ് മാപ്പ് പറഞ്ഞിരുന്നു. ക്ലബില്‍ മുസ്ലീമായ റഫീഖിനെ സഹതാരങ്ങള്‍ നിര്‍ബന്ധിച്ച് വൈന്‍ കുടിപ്പിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വിവാദങ്ങളില്‍ നിറയുമ്പോഴാണ് താരത്തിന്റെ വ്യക്തി ജീവിതം കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. 2015 ഡിസംബറിലാണ് തനിക്ക് മുന്‍ യോര്‍ക്ക്ഷയര്‍ താരത്തിന്റെ സന്ദേശം ലഭിക്കുന്നതെന്ന് ഗായത്രി അജിത്ത് വെളിപ്പെടുത്തി. 

'നിന്നോട് വിമാനത്തില്‍ എനിക്ക് എന്താണ് ചെയ്യാന്‍ തോന്നിയതെന്ന് അറിയാമോ? ചുമരില്‍ ചേര്‍ത്ത് നിര്‍ത്തി ചുംബിക്കാനാണ് തോന്നിയത്', സന്ദേശം പറഞ്ഞു. ദുബായില്‍ ഡിന്നറില്‍ തനിക്കൊപ്പം ചേരാനും താരം ആവശ്യപ്പെട്ടു. വിമാനത്തില്‍ വോഡ്കയും, കോക്കും ലഭിക്കാന്‍ ഇന്ത്യന്‍ വംശജ 17 വയസ്സായെന്ന് പറഞ്ഞിരുന്നു. ഈ പ്രായം മാത്രമേ ആയിട്ടുള്ളുവെന്ന് പെണ്‍കുട്ടി താരത്തോട് വിശദമാക്കി. 

അത് ചുംബിക്കാനുള്ള പ്രശ്‌നമാണോയെന്നാണ് റഫീക്ക് പ്രതികരിച്ചത്. നിങ്ങളൊരു ഞരമ്പുരോഗിയല്ലെന്ന് ഞാന്‍ എങ്ങിനെ അറിയുമെന്നാണ് അജിത്ത് മറുപടി നല്‍കിയത്. വിഷയം പരിശോധിച്ച് വരികയാണെന്നാണ് റഫീഖിന്റെ ലീഗല്‍ ടീമിന്റെ പ്രതികരണം. ഇംഗ്ലീഷ് സഹതാരങ്ങള്‍ക്കെതിരെ വംശീയ ആരോപണങ്ങള്‍ ഉന്നയിച്ച റഫീക്ക് കൂടുതല്‍ കുരുക്കിലേക്ക് പോകുന്നതായാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.