CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 26 Minutes 23 Seconds Ago
Breaking Now

കൊവിഡ് വാക്‌സിന്‍ ബഹിഷ്‌കരിക്കുമെന്ന് ജിപിമാരുടെ ഭീഷണി; ശമ്പളത്തിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ രാജ്യത്തിന്റെ ആരോഗ്യം അപകടത്തിലാക്കാന്‍ മടിക്കാതെ ഡോക്ടര്‍മാരുടെ യൂണിയന്‍; 150,000 പൗണ്ടിന് മുകളില്‍ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാരുടെ പേരുകള്‍ പുറത്തുവരുന്നതിനെ ഇവര്‍ പേടിക്കുന്നത് എന്തിന്?

150,000 പൗണ്ടിന് മുകളില്‍ വര്‍ഷം വരുമാനം നേടുന്ന ജിപിമാരുടെ പട്ടിക പുറത്തുവിട്ട് സുതാര്യത ഉറപ്പാക്കാനാണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്

പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാരുള്ള നാട്. അതൊരുപക്ഷെ ബ്രിട്ടന്‍ മാത്രമായിരിക്കും. അത്തരത്തില്‍ ഉയര്‍ന്ന വരുമാനം നേടുന്ന ജിപിമാരുടെ പേരുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കൊവിഡ് വാക്‌സിന്‍ ബഹിഷ്‌കരിച്ച് പ്രതിരോധിക്കുമെന്ന ഭീഷണിയാണ് ഡോക്ടര്‍മാരുടെ യൂണിയന്‍ മുന്നോട്ട് വെയ്ക്കുന്നത്. 

150,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ള ജിപിമാരുടെ പേരുകള്‍ പുറത്തുവിടാനുള്ള പദ്ധതിയ്‌ക്കെതിരെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത് തടയുന്നതിനായി കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത് വേണമെങ്കില്‍ നിര്‍ത്തിവെയ്ക്കാനും സര്‍ജറികളോട് ആവശ്യപ്പെട്ടതായാണ് മെയില്‍ റിപ്പോര്‍ട്ട്. 

യുകെയില്‍ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ പദ്ധതിയ്ക്ക് വേഗത വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് സര്‍ജറികള്‍ പാര പണിയുന്നത്. വിന്ററില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ വരുന്നത് ഒഴിവാക്കാന്‍ ബോറിസ് ജോണ്‍സനും, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദും വിശ്വാസം അര്‍പ്പിക്കുന്നത് ബൂസ്റ്റര്‍ വാക്‌സിനുകളിലാണ്. ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് രാജ്യത്തിന്റെ ആരോഗ്യം അപകടത്തിലാക്കുന്ന പണിയാണെന്നാണ് വിമര്‍ശനം. 

സിവില്‍ സര്‍വ്വീസിന് തുല്യമായ രീതിയില്‍ 150,000 പൗണ്ടിന് മുകളില്‍ വര്‍ഷം വരുമാനം നേടുന്ന ജിപിമാരുടെ പട്ടിക പുറത്തുവിട്ട് സുതാര്യത ഉറപ്പാക്കാനാണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ യൂണിയന്‍ സമ്മര്‍ദത്തില്‍ ഇത് നടപ്പാക്കാന്‍ വൈകുകയാണ്. ഈ ഘട്ടത്തിലാണ് നീക്കത്തെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ പദ്ധതിയെ തടസ്സപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.