CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes Ago
Breaking Now

നടന്‍ കമല്‍ഹാസന് കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമല്‍ ട്വീറ്റ് ചെയ്തു. ഇതോടെ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കി. ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ ദാസ്, സമ്പത്ത് രാജ്, നരൈന്‍, ശിവാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ 232ാം ചിത്രമാണിത്. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ ടീസര്‍ കമലിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ എത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.