CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 25 Seconds Ago
Breaking Now

കാക്കിയിട്ട് റെഡ് വോളന്റീയര്‍മാരുടെ പണിയെടുക്കുന്നവര്‍ കോണ്‍ഗ്രസിന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും: കെ സുധാകരന്‍

കോണ്‍ഗ്രസിന്റെ തുടര്‍ സമരങ്ങളെ നേരിടാന്‍ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത് എന്ന് സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോഫിയയ്ക്ക് നീതി കിട്ടും വരെ സമരത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്നോട്ടില്ല എന്ന് കെ.പി.സി.സി അധ്യക്ഷന്‍. ന്യായത്തിനും നീതിക്കും ജനങ്ങളുടെ അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന കോണ്‍ഗ്രസിന്റെ കുട്ടികളെ അടിച്ചൊതുക്കി കേരളത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍ .കോണ്‍ഗ്രസിന്റെ തുടര്‍ സമരങ്ങളെ നേരിടാന്‍ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത് എന്ന് സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

നിയമങ്ങളെയും നിയമം നടപ്പാക്കുന്നവരെയും എന്നും ബഹുമാനിച്ച പാരമ്പര്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളത്. പക്ഷെ കാക്കി ഉടുപ്പുമിട്ട് റെഡ് വോളന്റീയര്‍മാരുടെ പണിയെടുക്കാന്‍ ഇറങ്ങുന്നവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും.

ന്യായത്തിനും നീതിക്കും ജനങ്ങളുടെ അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന കോണ്‍ഗ്രസിന്റെ കുട്ടികളെ അടിച്ചൊതുക്കി കേരളത്തെ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍….കോണ്‍ഗ്രസിന്റെ തുടര്‍ സമരങ്ങളെ നേരിടാന്‍ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത്

മോഫിയയ്ക്ക് നീതി കിട്ടും വരെ കോണ്‍ഗ്രസ് പിന്നോട്ടില്ല. സമരമുഖത്തു പോരാട്ടം തുടരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും പാര്‍ട്ടി അഭിവാദ്യം ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.