CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 48 Seconds Ago
Breaking Now

രണ്ടര വയസുകാരി ജേര്‍ലിന്‍ ജെയിംസിന് വിട നല്‍കി കവന്‍ട്രി മലയാളികള്‍ ; കോവിഡ് മഹാമാരിയില്‍ ഏറ്റവും പ്രായം കുറഞ്ഞ പോരാളിക്ക് വിട നല്‍കി

കോവിഡ് പ്രോട്ടോകോള്‍ മറന്ന് പ്രിയപ്പെട്ടവര്‍ കവന്‍ട്രി സെന്റ് ജോണ്‍ വിയനി പള്ളിയിലെത്തി കുരുന്നിന് വിടനല്‍കി.

രണ്ടര വയസ്സു മാത്രം പ്രായമുള്ള ജേര്‍ലിന്‍ ജെയിംസിന്റെ വിടവാങ്ങല്‍ എല്ലാവരിലും വേദന പടര്‍ത്തി. കോവിഡ് മഹാമാരിയിലാണ് ഈ കുരുന്നിന് ജീവന്‍ നഷ്ടമായത്. കവന്‍ട്രി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരിക്കേ രോഗം ഗുരുതരമായതോടെ കുട്ടിയെ എക്‌മോ വെന്റിലേറ്റര്‍ ചികിത്സയുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളേയും രണ്ട് സഹോദരങ്ങളേയും ദുഖത്തിലാഴ്ത്തി ജേര്‍ലിന്‍ വിട പറഞ്ഞു. ഈ മാസം ആദ്യ ആഴ്ചയാണ് സംഭവം.

കോവിഡ് പ്രോട്ടോകോള്‍ മറന്ന് പ്രിയപ്പെട്ടവര്‍ കവന്‍ട്രി സെന്റ് ജോണ്‍ വിയനി പള്ളിയിലെത്തി കുരുന്നിന് വിടനല്‍കി. സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഇടവക വികാരി ഫാ സെബാസ്റ്റ്യന്‍ നാമറ്റത്തില്‍  എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

വേദനാജനകമായ കാഴ്ചകളാണ് കുഞ്ഞിന്റെ വിടപറയല്‍ ചടങ്ങില്‍ ഉണ്ടായത്.

രണ്ടു മണിക്ക് കണ്‍ലി സെമിത്തേരിയില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ചടങ്ങുകള്‍ നടത്തി. അടുത്ത കാലത്ത് കവന്‍ട്രിയിലെത്തിയ ജേര്‍ലിന്റെ മാതാപിതാക്കളായ ജെയിംസിനെയും റിന്റോയേയും ആശ്വസിപ്പിക്കാന്‍ വാക്കില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു കവന്‍ട്രി മലയാളികള്‍.




കൂടുതല്‍വാര്‍ത്തകള്‍.