CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 45 Minutes 45 Seconds Ago
Breaking Now

'എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന്‍ താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല, സിജുവിനെ അധിക്ഷേപിച്ച് കമന്റ് ; മറുപടി നല്‍കി വിനയന്‍

വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട് എത്തുന്നതോടെ നടന്‍ സിജു വിത്സന്‍ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തപ്പെടും എന്നും വിനയന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക വേഷത്തിലാണ് ചിത്രത്തില്‍ സിജു വിത്സന്‍ എത്തുന്നത്. സിജുവിന് എതിരെ വന്ന ഒരു കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് വിനയന്‍ ഇപ്പോള്‍.

'എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന്‍ താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല' എന്നാണ് സിജുവിനെ ഇകഴ്ത്തി കൊണ്ടുള്ള ഒരു കമന്റ്. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ നടനിലുള്ള തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്ന രീതിയിലാണ് വിനയന്റെ കമന്റ്.

'ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മാറ്റിപ്പറയും.. രഞ്ജിത് സിജുവിന്റെ ഫാനായി മാറും ഉറപ്പ്..' എന്നാണ് വിനയന്‍ കമന്റിന് നല്‍കിയിരിക്കുന്ന മറുപടി. വിനയന്റെ മറുപടിക്കും പിന്തുണയ്ക്കും ആശംസകള്‍ അറിയിച്ചും കൈയ്യടിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.