ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം , ജീവിത വഴികളില്‍ അടിപതറാതെ മുന്നേറുവാന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ട് , കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ക്രിസ്മസ് അവധിക്കാലത്ത് ഡിസംബര്‍ 27 മുതല്‍ മുതല്‍ 31 വരെ (തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം , വെള്ളി ദിവസങ്ങളില്‍ ) താമസിച്ചുള്ള രണ്ട് ധ്യാനങ്ങള്‍ വെയില്‍സിലെ കെഫെന്‍ലീ വച്ച് നടത്തുന്നു.
www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . 27 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 31 ന് ഉച്ചയ്ക്ക് 2 വരെയാണ് ശുശ്രൂഷകള്‍ നടക്കുക . 9 വയസ്സുമുതല്‍ 12 വരെ പ്രായക്കാര്‍ക്ക് പ്രീ ടീന്‍സ് വിഭാഗത്തിലും 13 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് ടീനേജ് വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്.
കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
തോമസ് 07877508926.
ജോണി .07727 669529