CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 36 Minutes 25 Seconds Ago
Breaking Now

കോടീശ്വരനായ സൗദിക്കാരനെ കുറിച്ച് പണ്ടേ സംശയമുണ്ടായിരുന്നു; വിവാദ സൗദി പൗരനുമായുള്ള ബന്ധം നേരത്തെ വിച്ഛേദിച്ചെന്ന് ഹാരി രാജകുമാരന്‍; പിതാവിനോട് സംശയങ്ങള്‍ അറിയിച്ചതാണ്; എന്നിട്ടും ചാള്‍സ് സിബിഇ സമ്മാനിച്ചു? പിതാവിനെ കുടുക്കി ഹാരിയുടെ വെളിപ്പെടുത്തല്‍

1.5 മില്ല്യണ്‍ പൗണ്ടാണ് മഹ്ഫൗസ് വിവിധ റോയല്‍ ചാരിറ്റികള്‍ക്കായി സംഭാവന ചെയ്തതെന്നാണ് കരുതുന്നത്

രാജകുടുംബത്തോട് അടുപ്പമുണ്ടെന്ന് കാണിക്കാന്‍ പണം വാങ്ങി ഇടപാട് നടത്തുന്നതായുള്ള വിവാദം അടുത്തിടെയാണ് ആളിക്കത്തിയത്. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്‍ രംഗത്ത് വന്നിരിക്കുന്നത്. സംഭാവന നല്‍കുന്ന ആളുകളെ കുറിച്ച് താന്‍ നേരത്തെ തന്നെ ആശങ്കകള്‍ ഉന്നയിച്ചിരുന്നുവെന്നാണ് ഹാരി രാജകുമാരന്റെ വെളിപ്പെടുത്തല്‍.

വിവാദ കോടീശ്വരന്‍ മഹ്ഫൗസ് മാരേയി. മുബാറക് ബില്‍ മഹ്ഫൗസിന് ചാള്‍സ് രാജകുമാരന്‍ സിബിഇ അവാര്‍ഡ് സമ്മാനിക്കുന്നതിന് മുന്‍പ് തന്നെ ഈ ബന്ധം താന്‍ വിച്ഛേദിച്ചെന്നാണ് സസെക്‌സ് ഡ്യൂക്ക് വ്യക്തമാക്കുന്നത്. ബിസിനസ്സുകാരന്റെ ഉദ്ദേശങ്ങളെ കുറിച്ച് സംശയവും, ആശങ്കയും തോന്നിയതോടെയാണ് താന്‍ ഈ നീക്കം നടത്തിയതെന്ന് ഹാരി പറയുന്നു. 

വെയില്‍സ് രാജകുമാരനുമായി ബന്ധമുള്ള ചാരിറ്റികള്‍ക്ക് പണമൊഴുകി അവാര്‍ഡും, ബ്രിട്ടീഷ് പൗരത്വവും നേടാനാണ് കോടീശ്വരന്റെ ശ്രമിച്ചതെന്ന വാദങ്ങളാണ് ഇപ്പോള്‍ വിവാദം ഉയര്‍ത്തുന്നത്. 2014ല്‍ തന്നെ മഹ്ഫൗസിനെ കുറിച്ച് ആശങ്കയുണ്ടായെന്ന് ഹാരി പറയുന്നു. തൊട്ടടുത്ത വര്‍ഷം ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. 

നിലവിലെ സിബിഇ അവാര്‍ഡ് വിവാദത്തില്‍ തനിക്ക് പങ്കില്ലെന്നും ഹാരി വ്യക്തമാക്കി. ചാള്‍സിന്റെ ചാരിറ്റബിള്‍ ട്രസ്റ്റ് വഴി മഹ്ഫൗസ് ആയിരക്കണക്കിന് പൗണ്ടാണ് വിവിധ പ്രൊജക്ടുകള്‍ക്കായി ഒഴുക്കിയത്. സംഭവങ്ങളുടെ പേരില്‍ കഴിഞ്ഞ മാസമാണ് രാജകുമാരന്റെ മുതിര്‍ന്ന സഹായി മൈക്കിള്‍ ഫോസെറ്റ് ദി പ്രിന്‍സ് ഫൗണ്ടേഷന്റെ മേധാവി സ്ഥാനത്ത് നിന്നും രാജിവെയ്‌ക്കേണ്ടി വന്നത്. 

സംഭാവനയ്ക്ക് പകരം അവാര്‍ഡുകള്‍ നേടാന്‍ ശ്രമിച്ച മഹ്ഫൗസിന്റെ ഇടനിലക്കാരുമായി ഫൗസെറ്റ് സംഘം ചേര്‍ന്നുവെന്നാണ് സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയത്. 1.5 മില്ല്യണ്‍ പൗണ്ടാണ് മഹ്ഫൗസ് വിവിധ റോയല്‍ ചാരിറ്റികള്‍ക്കായി സംഭാവന ചെയ്തതെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.