CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 14 Seconds Ago
Breaking Now

കേറ്ററിങ് മലയാളികള്‍ പ്രിന്‍സിയ്ക്ക് നാളെ വിട നല്‍കും ; സംസ്‌കാരം നാളെ രാവിലെ പത്തിന് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കിലിന്റെ നേതൃത്വത്തില്‍ വരാന്‍ഹില്‍ ക്രിമറ്റോറിയത്തില്‍

ചൊവ്വാഴ്ച വൈകീട്ട് ആറു മണി മുതല്‍ 9.30 വരെ സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും

കേറ്ററിങ് മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട പ്രിന്‍സി റോമിയ്ക്ക് നാളെ വിട നല്‍കും. കഴിഞ്ഞാഴ്ച മരണമടഞ്ഞ പ്രിന്‍സിക്കായി മലയാളി സമൂഹം മുഴുവന്‍ ഇന്നും നാളേയും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കും. സംസ്‌കാര ചടങ്ങുകള്‍ ഇന്നും നാളേയുമായി നടുമ്പോള്‍ പ്രിന്‍സിയെ പരിചയമുള്ള മലയാളി സമൂഹം ചടങ്ങില്‍ പങ്കെടുക്കും.

സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അടക്കം ഉള്ളവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുക. പ്രിന്‍സിയുടെ ഭര്‍ത്താവ് റോമിയെ ആശ്വസിപ്പിക്കാനും കുടുംബത്തിന് പിന്തുണയുമായും സുഹൃത്തുക്കളൊപ്പം തന്നെയുണ്ട്.

ഇന്ന് ചൊവ്വാഴ്ച വൈകീട്ട് ആറു മണി മുതല്‍ 9.30 വരെ സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. വൈദീകരുടെ സാന്നിധ്യത്തില്‍ ഏഴു മണിയ്ക്ക് പള്ളിയില്‍ അനുശോചന യോഗം നടത്തും. സെന്റ് ഫൗസ്റ്റീന മിഷന്‍ വികാരി ഫാ എബിന്‍ നേതൃത്വം നല്‍കും.

ബുധനാഴ്ച രാവിലെ 7.30ന് ഫാ എബിന്‍ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും മറ്റ് വൈദീകരും പങ്കെടുക്കും. ശേഷം വാരന്‍ഹില്‍ ക്രിമറ്റോറിയത്തില്‍ സംസ്‌കാരം നടത്തും.




കൂടുതല്‍വാര്‍ത്തകള്‍.