CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 30 Seconds Ago
Breaking Now

ഒമിക്രോണിന് പിന്നാലെ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും

ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും. കൊറോണയും അതിന്റെ ഭാഗമായ ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്. ആദ്യമായി ഇപ്പോള്‍ ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. 30 വയസ് പ്രായമുള്ള ഗര്‍ഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ടെസ്റ്റില്‍ കൊറോണയും ഇന്‍ഫ്‌ളുവന്‍സയും പോസറ്റീവായിരുന്നു.

നിലവില്‍ ഇവരുടെ രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു വൈറസുകളും ഒരു രോഗിയില്‍ തന്നെ കണ്ടെത്തുന്നത് അപൂര്‍വമാണ്. അതേസമയം, ഇസ്രായേലില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവസാന ഒരാഴ്ച മാത്രം 1849 കേസാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രയേലിന്റെ ദേശീയ ആരോഗ്യ ദാതാക്കള്‍ കോവിഡ്19 നെതിരെയുള്ള നാലാമത്തെ വാക്‌സിന്‍ ഷോട്ടുകള്‍ വിട്ടുവീഴ്ചയില്ലാത്ത രോഗപ്രതിരോധ സംവിധാനമുള്ള വ്യക്തികള്‍ക്ക് വെള്ളിയാഴ്ച നല്‍കാന്‍ തുടങ്ങി. ഒമിക്ക്രോണ്‍ വ്യാപനത്തിനിടെ നാലാം ഡോസ് നല്‍കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറി ഇസ്രയേല്‍. കൊവിഡ്19 കേസുകളില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.