CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 49 Seconds Ago
Breaking Now

അപകടത്തില്‍ പരുക്കേറ്റ് ചലനശേഷി നഷ്ടമായ പിതാവ്; 11-ാം വയസ്സ് മുതല്‍ രോഗബാധിതയായ അമ്മയുടെ പരിചരണം ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ചുമലില്‍; കൗണ്‍സില്‍ ഫ് ളാറ്റില്‍ വീല്‍ചെയറില്‍ കഴിയുന്ന അമ്മയ്‌ക്കൊപ്പം താമസിക്കുന്ന 15-കാരന്‍ ഇനി ലോകപ്രശസ്തമായ എറ്റണില്‍ പഠിക്കും, അതും 80,000 പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പോടെ!

വില്ല്യം, ഹാരി രാജകുമാരന്‍മാരും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ എറ്റണിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്

കൗണ്‍സില്‍ ഫ് ളാറ്റില്‍ വികലാംഗത്വം നേരിട്ട അമ്മയെ പരിചരിക്കുന്ന മിടുക്കനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഇനി പ്രശസ്തമായ എറ്റണില്‍ പഠിക്കും. 80,000 പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പ് വിജയിച്ച് കൊണ്ടാണ് ഈ മിടുക്കന്‍ തടസ്സങ്ങള്‍ അതിജീവിച്ച് മുന്നേറിയത്. ബെര്‍ക്ഷയര്‍ വിന്‍ഡ്‌സറിലെ ലോകപ്രശസ്തമായ സ്‌കൂളില്‍ വമ്പന്‍മാര്‍ക്കൊപ്പം തോള്‍ചേര്‍ന്ന് പഠിക്കാനാണ് 15-കാരനായ ഇല്യാന്‍ ബെനാമോര്‍ അവസരം നേടിയിരിക്കുന്നത്. 

വില്ല്യം, ഹാരി രാജകുമാരന്‍മാരും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ എറ്റണിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഈസ്റ്റ് ലണ്ടന്‍ സ്ട്രാറ്റ്‌ഫോര്‍ഡിലെ രണ്ട് ബെഡുള്ള ചെറിയ ഫ് ളാറ്റില്‍ നിന്നാണ് ഇല്യാന്‍ ഈ പ്രമുഖ സ്ഥാനത്തേക്ക് എത്തുന്നത്. മൂന്ന് ദിവസം നീണ്ട കടുപ്പമേറിയ പരിശോധനകളാണ് ഇതിനായി നടന്നത്. മൂന്ന് എന്‍ട്രന്‍സ് എക്‌സാമുകളും, വിവിധ ഇന്റര്‍വ്യൂകളും ഈ 15-കാരന്‍ നേരിടേണ്ടി വന്നു. Ilyan pictured at hospital where his mother Lalia was having treatment for cancer in 2015

പബ്ലിക് സ്‌കൂളിലെ സഹവിദ്യാര്‍ത്ഥികള്‍ സുഖസൗകര്യങ്ങളില്‍ നിന്ന് വരുമ്പോള്‍ വീല്‍ചെയറില്‍ കഴിയുന്ന 49 വയസ്സുള്ള അമ്മ ലാലി അമാല്‍ ചിക്‌ഹോയിയുടെ പരിചരണച്ചുമതല 11 വയസ്സ് മുതല്‍ ഇല്യാന്റെ ചുമലിലാണ്. ഒഴിവ് സമയത്ത് മറ്റ് കുട്ടികളെ പോലെ കളിക്കാന്‍ പോകുന്നതിന് പകരം കുക്കിംഗും, ക്ലീനിംഗും, ഷോപ്പിംഗും ഒക്കെയാണ് ഇവന്റെ ജോലി. 

അള്‍ജീരിയയില്‍ നിന്നും കുഞ്ഞിനെ പ്രസവിക്കുന്നതിന് മുന്‍പ് രക്ഷപ്പെട്ട് യുകെയിലെത്തിയതാണ് ലാലിയ. ഇല്യാന്റെ പിതാവ് അപകടത്തില്‍ പരുക്കേറ്റ് ആ രാജ്യത്ത് ചലനശേഷി നഷ്ടമായി കിടപ്പിലാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉടനീളം നേരിട്ട ലാലിയയ്ക്ക് ക്യാന്‍സറും കണ്ടെത്തിയിരുന്നു. ഇല്യാന് ഒന്‍പത് വയസ്സുള്ളപ്പോഴായിരുന്നു ഇത്. To win the coveted place, Ilyan, who lives in a small two-bed flat in Stratford, east London, went through a gruelling three-day assessment, which included three entrance exams and multiple interviews (pictured: Ilyan and his mother at Eton)

ഇപ്പോള്‍ ഫംഗ്ഷനിംഗ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ബാധിച്ചതിനാല്‍ ചലനശേഷിയും ബുദ്ധിമുട്ടിലായി. 11 വയസ്സ് മുതല്‍ ഇല്യാനാണ് അമ്മയെ പരിചരിക്കുന്നത്. ഇതിനിടെ പഠിച്ച് മിടുക്കനാകാനുള്ള ശ്രമത്തില്‍ മാറ്റമില്ലാതെ വന്നതോടെയാണ് എറ്റണിലേക്ക് സ്‌കോളര്‍ഷിപ്പ് നേടിയത്. 

ഒരു പുസ്തകം എഴുതാനുള്ള കഥ ജീവിതത്തിലുണ്ടെന്ന് ഇല്യാന്‍ പ്രതികരിക്കുന്നു. പ്രതിബന്ധങ്ങളെ അതിജീവിച്ചുള്ള വിജയം തന്നെയാണിത്, അത്രയേറെ ബുദ്ധിമുട്ടുകളാണ് നേരിട്ടത്, രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിക്കുന്ന ഇല്യാന്‍ പറയുന്നു. യുകെയില്‍ എത്താന്‍ അമ്മ നടത്തിയ പോരാട്ടങ്ങള്‍ മറക്കാന്‍ കഴിയില്ല. അമ്മയോട് സ്‌നേഹവും, അഭിമാനവുമുണ്ട്, 15-കാരന്‍ കൂട്ടിച്ചേര്‍ച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.