CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 41 Seconds Ago
Breaking Now

കബാബും കഴിക്കാം, വാക്‌സിനുമെടുക്കാം! കെന്റിലെ ഗ്രേവ്‌സ്എന്‍ഡില്‍ ഇന്ത്യന്‍ വംശജരുടെ പഞ്ചാബി ഗ്രില്‍ കബാബിനൊപ്പം കൊവിഡ് വാക്‌സിനും ഓഫര്‍ ചെയ്യുന്നു; പ്രാദേശിക സമൂഹത്തിന് സേവനം നല്‍കാന്‍ സഹോദരങ്ങള്‍ തീരുമാനിച്ചത് പിതാവ് കൊവിഡ് ബാധിച്ച് ആശുപത്രിയിലായതോടെ!

ഇന്ത്യന്‍ വംശജരുടെ പഞ്ചാബില്‍ ഗ്രില്ലില്‍ വാക്‌സിനേഷനും നല്‍കുന്നതിനെ മികച്ച പരിശ്രമമെന്നാണ് ഗ്രേവ്ഷാമിലെ കണ്‍സര്‍വേറ്റീവ് എംപി ആദം ഹോളോവേ വിശേഷിപ്പിക്കുന്നത്

കെന്റിലെ ഗ്രേവ്‌സ്എന്‍ഡിലുള്ള വി'സ് പഞ്ചാബി ഗ്രില്ലില്‍ എത്തുന്ന കസ്റ്റമേഴ്‌സിന് സ്വര്‍ണ്ണ അക്ഷരത്തില്‍ സ്വാഗതം ചെയ്യുന്ന ബോര്‍ഡില്‍ ലഭ്യമായ സേവനങ്ങള്‍ കാണാം- കോക്ക്‌ടെയില്‍, ഗ്രില്‍സ്, ഈവന്റ്‌സ്. ഈ പതിവ് സേവനങ്ങള്‍ക്കൊപ്പം നാലാമതൊരു സേവനം കൂടി ഇന്ത്യന്‍ വംശജരുടെ കുടുംബം നടത്തുന്ന റെസ്റ്റൊറന്റില്‍ ഇപ്പോള്‍ ലഭിക്കുന്നു. കൊവിഡ് വാക്‌സിനേഷനാണ് കബാബിനൊപ്പം ഇപ്പോള്‍ ഇവിടെ ലഭിക്കുന്നത്. 

2020 ഡിസംബറില്‍ പിതാവ് ജഗ്തര്‍ ചോപ്ര കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് തങ്ങളുടെ പഞ്ചാബി ഗ്രില്ലില്‍ പ്രാദേശിക സമൂഹത്തിന് വാക്‌സിനേഷന്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കാന്‍ സഹോദരങ്ങളായ രാവ്, രാജ് ചോപ്ര സഹോദരങ്ങള്‍ തീരുമാനിച്ചത്. V’s Punjabi Grill from the street

നൂറുകണക്കിന് ചെറിയ വാക്ക്ഇന്‍ വാക്‌സിന്‍ സെന്ററുകളില്‍ ഒന്നാണ് ഈ ഇന്ത്യന്‍ സഹോദരന്‍മാരുടെ കബാബ് ഷോപ്പും. സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളും, ഷോപ്പിംഗ് സെന്ററുകളും വാക്‌സിന്‍ വേദിയാകുമ്പോഴാണ് ഭക്ഷണം വിളമ്പുന്ന ഇടവും വാക്‌സിന്‍ സെന്ററാക്കാന്‍ ചോപ്ര സഹോദരങ്ങള്‍ തീരുമാനിച്ചത്. 

റെസ്‌റ്റൊറന്റിന് ഒപ്പമുള്ള മാര്‍ക്യൂവിലാണ് ജനുവരി 10ന് വാക്‌സിന്‍ സെന്റര്‍ ആരംഭിച്ചത്. ഡസന്‍ കണക്കിന് പ്രദേശവാസികള്‍ പഞ്ചാബി ഗ്രില്ലില്‍ എത്തി കബാബിനൊപ്പം വാക്‌സിനും സ്വീകരിച്ച് മടങ്ങുന്നു. ഫാര്‍മസിസ്റ്റായ രാജ് ചോപ്രയ്‌ക്കൊപ്പം ചേര്‍ന്ന് ഈ സേവനം നല്‍കുന്നത് സമൂഹത്തിന് വേണ്ടിയാണെന്ന് രാവ് ചോപ്ര പറഞ്ഞു. Rav and Raj Chopra vaccinate a customer in their marquee

വൈറസിനെതിരെ പൊരുതി രോഗമുക്തി നേടിയ 74-കാരനായ പിതാവിന്റെ അവസ്ഥയാണ് ഇതിലേക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നു. ഇന്ത്യന്‍ വംശജരുടെ പഞ്ചാബില്‍ ഗ്രില്ലില്‍ വാക്‌സിനേഷനും നല്‍കുന്നതിനെ മികച്ച പരിശ്രമമെന്നാണ് ഗ്രേവ്ഷാമിലെ കണ്‍സര്‍വേറ്റീവ് എംപി ആദം ഹോളോവേ വിശേഷിപ്പിക്കുന്നത്. ഒരു റെസ്റ്റൊറന്റിന്റെ പിന്നില്‍ ഈ സഹോദരങ്ങള്‍ നല്‍കുന്ന ഹെല്‍ത്ത് സംരംഭക തത്വം മികച്ച കാര്യമാണെന്ന് എംപി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.