CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 50 Seconds Ago
Breaking Now

സിനിമയിലെ ചില സാഹചര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടതാണ്'; തുറന്നുപറഞ്ഞ് രേവതി

'രേവതിയും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന ഭൂതകാലത്തിന്' മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രേവതി,

'സാധാരണഗതിയില്‍, ഒരു സിനിമയിലെ സാഹചര്യം യഥാര്‍ത്ഥ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന സാഹചര്യമാണെങ്കില്‍, നമ്മള്‍ അതില്‍ കൂടുതല്‍ ഇടപെടും. എന്നിരുന്നാലും, ഈ സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും വളരെ യഥാര്‍ത്ഥവും പലര്‍ക്കും അവരുടെ ജീവിതവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ്' രേവതി പറയുന്നു.

ഭൂതകാലത്തിലെ കഥാപാത്രം സങ്കീര്‍ണ്ണമാണ്. നിങ്ങള്‍ക്ക് ഒരു വരിയില്‍ ആ അമ്മയുടെ കഥാപാത്രത്തെ നിര്‍വചിക്കാന്‍ കഴിയില്ല. ആശ ആരാണെന്ന് കണ്ടെത്താന്‍ ഞാന്‍ രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ മനസ്സിലുള്ള കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു തന്നിരുന്നു. ഇതുകൂടാതെ വളരെ സമയമെടുത്താണ് ആ കഥാത്രത്തെ ഞാന്‍ മനസിലാക്കിയെടുത്തത്' എന്നും രേവതി പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.