CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 17 Seconds Ago
Breaking Now

ബോറിസിന്റെ പെട്ടിയില്‍ അവസാന ആണിയാകുമോ 56-ാം ബര്‍ത്ത്‌ഡേ ആഘോഷം? പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു; ക്യാബിനറ്റ് റൂമില്‍ 30 അതിഥികള്‍ പങ്കെടുത്ത പാര്‍ട്ടി സംഘടിപ്പിച്ചത് ഭാര്യ കാരിയെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ പാര്‍ട്ടി വെളിപ്പെടുത്തലുകള്‍ വരുമെന്ന് ഭയന്ന് എംപിമാര്‍!

പ്രതിസന്ധി കൈവിട്ട് പോകുന്ന അവസ്ഥയിലാണെന്ന് പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന എംപിമാരും ഈ ഘട്ടത്തില്‍ സമ്മതിക്കുന്നു

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പെട്ടിയില്‍ അവസാന ആണി കൂടി അടിച്ചിറക്കിയെന്ന ആശങ്കയില്‍ പാര്‍ട്ടി എംപിമാര്‍. ലോക്ക്ഡൗണ്‍ സമയത്ത് ബോറിസിന്റെ ബര്‍ത്ത്‌ഡേ നം. 10ല്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പിടിച്ചുനില്‍ക്കല്‍ ബുദ്ധിമുട്ടാകുമെന്ന് സ്വന്തം പാര്‍ട്ടി എംപിമാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 30 അതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍ യൂണിയന്‍ ജാക്ക് കേക്കും, മാര്‍ക്ക് & സ്‌പെന്‍സേഴ്‌സ് നിബ്ബിള്‍സും, ഒപ്പം പാട്ടും ഉണ്ടായിരുന്നു. ഇതോടെ സ്ഥിതിഗതികള്‍ മാറിമറിയുകയാണെന്നും, വിശ്വാസവോട്ടില്‍ ബോറിസ് തോല്‍ക്കാന്‍ ഇടയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

56-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ ഐടിവി പുറത്തുവിട്ടത് ബോറിസ് ജോണ്‍സന് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. 2020 ജൂണ്‍ 19ന് നം.10 ക്യാബിനറ്റ് റൂമില്‍ വെച്ച് ഭാര്യ കാരിയാണ് ആഘോഷം സംഘടിപ്പിച്ചതെന്നാണ് ഐടിവി റിപ്പോര്‍ട്ട്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ സ്‌കൂള്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇവര്‍ ആഘോഷം സംഘടിപ്പിച്ചതെന്നാണ് വിവരം. സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് ഉപദേശിച്ച് മടങ്ങിയപ്പോഴാണ് ഇത് ലംഘിച്ച് ആഘോഷം നടന്നത്. They are said to have celebrated his birthday after his return from a visit to Bovingdon Primary Academy in Hemel Hempstead (pictured)

സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമെന്ന് എംപിമാര്‍ ആശങ്കപ്പെടുന്നു. റിപ്പോര്‍ട്ട് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താതെ പോയാല്‍ പ്രഹരം ഏല്‍പ്പിക്കാന്‍ ഈ വെളിപ്പെടുത്തലുകള്‍ സൂക്ഷിച്ച് വെച്ചിരിക്കുരയാണെന്നാണ് കരുതുന്നതെന്ന് ഒരു എംപി ഗാര്‍ഡിയനോട് പറഞ്ഞു. ജൂണ്‍ 19ന് നടന്ന ബര്‍ത്ത്‌ഡേ പരിപാടി സാമൂഹിക അകലം ഇല്ലാത്തതാണെന്നും, കാര്യങ്ങള്‍ മാറ്റിമറിക്കുന്നുവെന്നും മറ്റൊരു എംപിയും പ്രതികരിച്ചു. Boris Johnson visited Milton Keynes Hospital today as he awaits the results of the Sue Gray inquiry into Partygate

പ്രതിസന്ധി കൈവിട്ട് പോകുന്ന അവസ്ഥയിലാണെന്ന് പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന എംപിമാരും ഈ ഘട്ടത്തില്‍ സമ്മതിക്കുന്നു. ബോറിസിനെ പിന്തുണയ്ക്കുന്ന അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 70 ടോറി എംപിമാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. ബോറിസിനെ അട്ടിമറിച്ചാല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ നേതൃസ്ഥാനം നിലനിര്‍ത്താന്‍ തയ്യാറാകണമെന്ന് ഹൗസിംഗ് മന്ത്രി ക്രിസ് പിഞ്ചര്‍ പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.