CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 48 Seconds Ago
Breaking Now

ബാഹുബലി സീരീസ് ഷൂട്ടിംഗിന് ശേഷം ഇഷ്ടപ്പെട്ടില്ല; നെറ്റ്ഫ്‌ളിക്‌സിന് പോയത് 150 കോടി

150 കോടി നിക്ഷേപിച്ച ബാഹുബലി സീരിസ് ഇപ്പോള്‍ വേണ്ടെന്നു വെച്ച് നെറ്റ്ഫ്‌ളിക്‌സ്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് ഇത്തരമൊരു തീരുമാനം നെറ്റ്ഫ്‌ളിക്‌സ് സ്വീകരിച്ചത്. ചിത്രീകരിച്ച വിഷ്വല്‍സ് ഇഷ്ടപ്പെടാത്തതാണ് കാരണം.

ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍.

രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരായിരുന്നു മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൈദരാബാദില്‍ ഒരുക്കിയ സെറ്റിലായിരുന്നു 100 കോടിയിലധികം ബജറ്റ് കണക്കാക്കിയ സീരിസിന്റെ ചിത്രീകരണം.

പുതിയ സംവിധായകനേയും താരങ്ങളേയും വെച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്‌ളിക്‌സ് ആലോചിക്കുന്നുണ്ട്.

എന്തായാലും നിക്ഷേപിച്ച 150 കോടി കിട്ടാക്കടമായി കണക്കാക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

 




കൂടുതല്‍വാര്‍ത്തകള്‍.