CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 1 Seconds Ago
Breaking Now

80,000 എന്‍എച്ച്എസ് ജീവനക്കാരെ നഷ്ടപ്പെട്ടാലും വാക്‌സിന്‍ നിബന്ധനയില്‍ മാറ്റമില്ല; ഇംഗ്ലണ്ടിലെ ഫ്രണ്ട്‌ലൈന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നയം പിന്‍വലിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്; എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ട് തന്നെയെന്ന് ഗവണ്‍മെന്റ്

വാക്‌സിനെടുക്കുകയെന്നതാണ് ശരിയായ നിലപാടെന്ന് ഉറപ്പിച്ച് കൊണ്ടാണ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നടപടിയില്‍ ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഡൗണിംഗ് സ്ട്രീറ്റ്. വാക്‌സിന്‍ നിര്‍ബന്ധമാക്കാനുളള സമയപരിധികള്‍ അടുത്ത് വരുന്നതോടെ ഇതിനെതിരെ വിമര്‍ശനം രൂക്ഷമാണ്. എന്നാല്‍ നിബന്ധന നിര്‍ത്തിവെയ്ക്കാനോ, വൈകിപ്പിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു. 

ഏപ്രില്‍ 1നകം ഡബിള്‍ ഡോസ് വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധന വഴി ഇംഗ്ലണ്ടിലെ എന്‍എച്ച്എസിന് 80,000 ഫ്രണ്ട്‌ലൈന്‍ മെഡിക്കല്‍ ജീവനക്കാരെ നഷ്ടമാകുമെന്നാണ് സര്‍ക്കാരിന് വിദഗ്ധര്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഇത് ഹെല്‍ത്ത് സര്‍വ്വീസിനെ സ്തംഭിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. The Government has been warned the April 1 deadline for frontline medics to get two jabs could leave 80,000 vacancies and 'paralyse' the health service. Source: NHS England data going up until January 20

എന്നാല്‍ പദ്ധതി സുശക്തമായി മുന്നോട്ട് തന്നെയെന്ന നിലപാടാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പങ്കുവെച്ചത്. വാക്‌സിനെടുക്കുകയെന്നതാണ് ശരിയായ നിലപാടെന്ന് ഉറപ്പിച്ച് കൊണ്ടാണ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനെടുക്കേണ്ടത് മെഡിക്കല്‍ ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്ന് അവര്‍ പറഞ്ഞു. സമൂഹത്തിലെ ഏറ്റവും രോഗസാധ്യതയുള്ള, കൊവിഡ് പിടിപെട്ടാല്‍ ഗുരുതരാവസ്ഥ നേരിടുന്ന ഒരു സമൂഹത്തെയാണ് ഇവര്‍ പരിപാലിക്കുന്നതെന്നും വക്താവ് ചൂണ്ടിക്കാണിച്ചു. 

ഞായറാഴ്ച ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലികളാണ് വാക്‌സിന്‍ നിബന്ധനയ്ക്ക് എതിരെ ലണ്ടനിലും, ഗ്ലാസ്‌ഗോയിലും, മാഞ്ചസ്റ്ററിലും, ബര്‍മിംഗ്ഹാമിലും, ലീഡ്‌സിലും നടന്നത്. വാക്‌സിനെടുക്കാത്ത എന്‍എച്ച്എസ് ജീവനക്കാരെ നഷ്ടമായാല്‍ ആരോഗ്യ മേഖലയ്ക്ക് വലിയ തിരിച്ചടി നേരിടുമെന്ന് റോയല്‍ കോളേജ് ഓഫ് ജിപി'സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.