CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 10 Seconds Ago
Breaking Now

ടാക്‌സ് വര്‍ദ്ധന നിര്‍ത്തിവെയ്ക്കൂ, ഞങ്ങള്‍ പിന്തുണയ്ക്കാം! നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയില്‍ പുനരാലോചന നടന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ സംഘടിപ്പിച്ച വിവാദം മറക്കാം; 1.25 ശതമാനം വര്‍ദ്ധന നടപ്പായാല്‍ സ്ഥാപനങ്ങള്‍ പുതിയ ജോലിക്കാരെ എടുക്കുന്നത് നിര്‍ത്തും?

വര്‍ദ്ധന മൂലം പണപ്പെരുപ്പം വീണ്ടും ഉയരുകയും, കുടുംബങ്ങളുടെ ബജറ്റ് തകരുകയും ചെയ്യുമെന്ന് കോമണ്‍സ് ട്രഷറി കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ സംഘടിപ്പിച്ച വിഷയത്തില്‍ പാര്‍ട്ടി എംപിമാരുടെ പിന്തുണ തേടുന്ന ബോറിസിന് മുന്നില്‍ നാഷണല്‍ ഇന്‍ഷുറന്‍സെന്ന കീറാമുട്ടി വെച്ച് ടോറികള്‍. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന പിന്‍വലിക്കാന്‍ തയ്യാറായാല്‍ വിവാദങ്ങള്‍ മറന്ന് പിന്തുണ നല്‍കാമെന്നാണ് എംപിമാരുടെ നിലപാട്. 

ലോക്ക്ഡൗണ്‍ ലംഘിച്ച് നം.ല്‍ നടന്ന പാര്‍ട്ടികളെ കുറിച്ച് സ്യൂ ഗ്രേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഇരിക്കവെയാണ് ബാക്ക്‌ബെഞ്ചേഴ്‌സിന്റെ പിന്തുണ നേടാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന നീട്ടിവെയ്ക്കാനാണ് പല എംപിമാരും ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഉയരുന്ന ജീവിതച്ചെലവ് നേരിടുന്ന ഘട്ടത്തിലാണിത്. Ministers mull national insurance rise to fund social care | Social care |  The Guardian

അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കാന്‍ ബോറിസിനെ മുന്നില്‍ നിര്‍ത്തുന്നതിന് പകരമായി കൂടുതല്‍ കണ്‍സര്‍വേറ്റീവ് നിലപാട് സ്വീകരിക്കാനാണ് അവര്‍ പകരം ആവശ്യപ്പെടുന്നത്. ടാക്‌സ് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ ഋഷി സുനാകിനെ തടയാനുള്ള ശ്രമങ്ങള്‍ ഇതോടെ ശക്തിയാര്‍ജ്ജിക്കുകയാണ്. 

ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സും നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1.25 ശതമാനം വര്‍ദ്ധന നടപ്പായാല്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുകയും, സ്ഥാപനങ്ങള്‍ പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നത് നിര്‍ത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. 

വര്‍ദ്ധന മൂലം പണപ്പെരുപ്പം വീണ്ടും ഉയരുകയും, കുടുംബങ്ങളുടെ ബജറ്റ് തകരുകയും ചെയ്യുമെന്ന് കോമണ്‍സ് ട്രഷറി കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെയെല്ലാം വില കുതിച്ചുയരുന്നത് മൂലം ജനങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ കുഴപ്പത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.