CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 59 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നടപടിക്ക് എതിരെ നിയമനടപടിയുമായി ഹെല്‍ത്ത് സെക്രട്ടറിയെ ചോദ്യം ചെയ്ത ഐസിയു ഡോക്ടര്‍; കരിയര്‍ തന്നെ നഷ്ടപ്പെട്ടാലും മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ തയ്യാറെന്ന് വാക്‌സിനെടുക്കാത്ത ഡോക്ടര്‍; വാക്‌സിന്‍ ഉത്തരവാദിത്വം ആവര്‍ത്തിച്ച് ഹെല്‍ത്ത് സെക്രട്ടറി

വാക്‌സിന്‍ സ്വീകരിക്കുന്നത് ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും ഉത്തരവാദിത്വമാണെന്ന് സാജിദ് ജാവിദ് ആവര്‍ത്തിച്ചു

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കൊറോണാവൈറസിന് എതിരായ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിന് എതിരെ ഹെല്‍ത്ത് സെക്രട്ടറിയെ തന്നെ ചോദ്യം ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ വാക്‌സിനേഷന്‍ സ്വീകരിക്കാത്ത ഐസിയു ഡോക്ടര്‍ സര്‍ക്കാരിനെ കോടതി കയറ്റുന്നു. വാക്‌സിന്‍ നിബന്ധന അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് എതിരായ ജുഡീഷ്യല്‍ റിവ്യൂവാണ് ഇദ്ദേഹം ആരംഭിച്ചിരിക്കുന്നത്. 

കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ അനസ്‌തെറ്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സ്റ്റീവ് ജെയിംസാണ് മറ്റ് ഏഴ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കൊപ്പം ചേര്‍ന്ന് എന്‍എച്ച്എസ് കൊവിഡ് വാക്‌സിന്‍ നിബന്ധന അട്ടിമറിക്കാനായി ജുഡീഷ്യല്‍ റിവ്യൂ നല്‍കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. Dr James, a consultant anaesthetist, previously told Sajid Javid (both pictured) about his refusal to be vaccinated despite working in intensive care since the start of the pandemic

ഇംഗ്ലണ്ടില്‍ രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ ഏപ്രില്‍ 1-നകം കോവിഡ്-19 വാക്‌സിനേഷന്‍ നേടുകയോ, ജോലി നഷ്ടപ്പെടുകയോ ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ നിബന്ധന. ഫെബ്രുവരി 3-നകം ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് ഈ നിബന്ധന പാലിക്കാന്‍ കഴിയുക. എന്നാല്‍ വാക്‌സിനെടുക്കാനുള്ള സമയപരിധി ഹെല്‍ത്ത് സര്‍വ്വീസിനെ സ്തംഭിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. 

ഈ ഘട്ടത്തിലാണ് ഡോ. ജെയിംസിന് പുറമെ ഏഴ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 100,000 വാക്‌സിനെടുക്കാത്ത ജോലിക്കാര്‍ക്കാണ് നിബന്ധനയെ തുടര്‍ന്ന് ജോലി നഷ്ടപ്പെടാന്‍ സാധ്യതയെന്നാണ് 32 പേജുള്ള രേഖ വാദിക്കുന്നത്. 

തന്റെ കരിയര്‍ തന്നെ നഷ്ടമായാലും വാക്‌സിന്‍ നിബന്ധനയ്ക്ക് എതിരെ നില്‍ക്കാനും, മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ. ജെയിംസ് ജിബി ന്യൂസിനോട് പറഞ്ഞു. താന്‍ എന്ത് ചെയ്യണമെന്ന് ആരും പറഞ്ഞ് തരേണ്ടെന്നാണ് ഡോക്ടറുടെ നിലപാട്. 

വാക്‌സിന്‍ സ്വീകരിക്കുന്നത് ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും ഉത്തരവാദിത്വമാണെന്ന് സാജിദ് ജാവിദ് ആവര്‍ത്തിച്ചു. വാക്‌സിന്‍ നിര്‍ബന്ധമാക്കിയതോടെ 1 ലക്ഷത്തോളം ജീവനക്കാര്‍ സ്വീകരിക്കാന്‍ തയ്യാറായി. 70 മുതല്‍ 80,000 വരെ ജീവനക്കാരാണ് ഇപ്പോഴും മടിച്ച് നില്‍ക്കുന്നത്, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.