CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 21 Minutes 25 Seconds Ago
Breaking Now

സമീക്ഷ യുകെ നവകേരള സൃഷ്ടിക്കായി പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു

യുകെ രാഷ്ട്രീയ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു . കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കണമെന്ന ലക്ഷ്യത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികള്‍ക്ക് ഇതില്‍ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം. അടുത്തമാസം ജൂണ്‍ 26 ന് ഇന്ത്യന്‍ സമയം 7.30 pm, UK 3 pm, UAE 6pm നുംZOOM വഴിനടത്തപ്പെടുന്ന സംവാദത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും . കേരള വികസന പ്രേമികളായ മുഴുവന്‍ പ്രവാസികള്‍ക്കും സംവാദത്തില്‍ പങ്കെടുക്കാം.  കാര്‍ഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ട് വരുന്ന 25 വര്‍ഷത്തെ കേരള വികസനം മുന്നില്‍ കണ്ടു കൊണ്ട് പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തിന്റെ നട്ടെല്ലായി നിന്നിട്ടുള്ള പ്രവാസി സമൂഹത്തിന് ഈ പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവും . വര്‍ഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ    ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരണമെന്ന് സംഘാടകര്‍ അറിയിച്ചു

 

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 




കൂടുതല്‍വാര്‍ത്തകള്‍.