CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 57 Seconds Ago
Breaking Now

എഫ്എ കപ്പ് ഫൈനലില്‍ വില്ല്യം രാജകുമാരനെ 'കൂക്കിവിളിച്ച്' വെംബ്ലിയിലെ ആരാധകര്‍; നാണംകെട്ട നടപടി ലിവര്‍പൂള്‍, ചെല്‍സി മത്സരത്തിന് മുന്‍പ്; 'ഗോഡ് സേവ് ദി ക്യൂന്‍' പാടി തിരിച്ചടിച്ച് പിന്തുണയ്ക്കുന്നവര്‍; പെരുമാറ്റത്തെ അപലപിച്ച് എംപിമാര്‍

ലിവര്‍പൂള്‍ ആരാധകരാണ് പ്രധാനമായും ഇതിന് പിന്നിലെന്ന് നിരീക്ഷകര്‍

വെംബ്ലിയില്‍ എഫ്എ കപ്പ് ഫൈനലിന് മുന്‍പ് വില്ല്യം രാജകുമാരനെയും, ദേശീയ ഗാനത്തെയും കൂക്കിവിളിച്ച് ആരാധകര്‍. ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായ കേംബ്രിഡ്ജ് ഡ്യൂക്കിനെ മത്സരത്തിന് മുന്‍പ് ചെല്‍സി, ലിവര്‍പൂള്‍ താരങ്ങള്‍ക്ക് പരിചയപ്പെടുത്തുമ്പോഴായിരുന്നു വെംബ്ലി സ്‌റ്റേഡിയത്തില്‍ ആരാധകര്‍ കൂകിയത്. 

ഗോഡ് സേവ് ദി ക്യൂന്‍ ആലപിക്കാനായി രാജകുമാകന്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോഴും ഈ അപമാനം തുടര്‍ന്നു. ചില ആരാധകര്‍ അശ്ലീല ആംഗ്യങ്ങളും കാണിച്ചു. എന്നാല്‍ ആയിരക്കണക്കിന് ആരാധകര്‍ കാണിച്ച ഈ നാണംകെട്ട പരിപാടിയെ രാഷ്ട്രീയ നേതൃത്വം അപലപിച്ചു. Prince William, who is the president of the FA, met with both sets of players ahead of kick-off

'വെംബ്ലിയില്‍ വില്ല്യം രാജകുമാരനെ കൂവിയ ആരാധകരുടെ നടപടിയെ അപലപിക്കുന്നു. ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ച് വരേണ്ട വേദിയാണ് എഫ്എ കപ്പ് ഫൈനല്‍. ചെറിയൊരു വിഭാഗം ആരാധകരുടെ നാണംകെട്ട പ്രവര്‍ത്തനം മൂലം ഇത് നശിക്കാന്‍ പാടില്ല. പ്രത്യേകിച്ച് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഇത് നീചമാണ്', കോമണ്‍സ് സ്പീക്കര്‍ ലിന്‍ഡ്‌സെ ഹോയല്‍ പറഞ്ഞു. The booing seemed to increase during a rendition of FA Cup theme Abide With Me and then again when God Save the Queen was sung

വില്ല്യം രാജകുമാരനെ കൂവിയ ആരാധകരുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ടോറി എംപിയും, മുന്‍ കള്‍ച്ചര്‍ സെക്രട്ടറിയുമായ കാരെണ്‍ ബ്രാഡ്‌ലി പറഞ്ഞു. സംഭവത്തില്‍ ആവശ്യമായ നടപടി വേണമെന്ന് എഫ്എയോട് അദ്ദേഹം ആവശ്യപ്പെട്ടു. 

ക്രിസ്തീയ ഗാനമായ എബൈഡ് വിത് മി- ബി പോസിറ്റീവ് കൊയര്‍ ആലപിക്കുന്നതോടെയാണ് കൂവല്‍ ആരംഭിച്ചത്. വില്ല്യം രാജകുമാരന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ എത്തിയപ്പോള്‍ ഇത് തുടരുകയും, ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇത് ഉച്ചസ്ഥായില്‍ എത്തുകയും ചെയ്തു. 

ലിവര്‍പൂള്‍ ആരാധകരാണ് പ്രധാനമായും ഇതിന് പിന്നിലെന്ന് നിരീക്ഷകര്‍ പറഞ്ഞു. 1980കളില്‍ ടോറി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ ഹില്‍സ്ബറോ ദുരന്തമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.