CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 52 Minutes 28 Seconds Ago
Breaking Now

'നിലാത്തുള്ളി' സംഗീത ആല്‍ബം റിലീസ് മെയ് 20 ന്

അനാമിക കെന്റ് യു കെ യുടെ നാലാമത്തെ സംഗീത ആല്‍ബം 'നിലാത്തുള്ളി' റിലീസിനൊരുങ്ങുന്നു. നിലാവുപോലെ നനുത്ത ഒരു മെലഡിയാണ് ഇത്തവണ സംഗീതാസ്വാദകരിലേക്കെത്തുന്നത്.

 

യു.കെ യുടെ പ്രിയഗായകന്‍ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശബ്ദമധുരിമ കൊണ്ടും, ഭാവാര്‍ദ്രമായ ആലാപനം കൊണ്ടും ശ്രദ്ധേയനായ ഗായകനാണ് ശ്രീ റോയ് സെബാസ്റ്റ്യന്‍. സംഗീതാദ്ധ്യാപകനും മികച്ച സംഗീതസംവിധായകനുമായ ശ്രീ പ്രസാദ് എന്‍ എ യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. ശ്രീ പ്രതീഷ് വി. ജെ. യാണ് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത്. 

 

യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് നിലാത്തുള്ളിയുടെ വരികള്‍. ഭാവസുന്ദരവും ആഴമാര്‍ന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്.  'ക്രോകസിന്റെ നിയോഗങ്ങള്‍', 'പെട്രോഗ്രാദ് പാടുന്നു' എന്ന രണ്ട് കവിതാസമാഹാരങ്ങളും, 'സമയദലങ്ങള്‍' എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാര്‍  ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ  പന്ത്രണ്ടാമത്തെ ആല്‍ബം സോങ്ങാണ് 'നിലാത്തുള്ളി'യിലേത്.

 

അനാമിക കെന്റ് യു കെയുടെ മുന്‍ ആല്‍ബങ്ങളായ 'സ്വരദക്ഷിണയും', 'ബൃന്ദാവനിയും', 'ഇന്ദീവരവും', സംഗീതമേന്മക്കൊണ്ടും, മികച്ച 

ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീതാസ്വാദകര്‍ക്ക്  ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍  മനോഹരമായമായ ഈ ഗാനം മെയ് 20 വെള്ളിയാഴ്ച വൈകിട്ട് 7.30 ന്  ഗര്‍ഷോം ടീവിയില്‍ റിലീസ് ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.