CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 54 Minutes 35 Seconds Ago
Breaking Now

വെയില്‍സിന്റെ മണ്ണില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ പ്രപ്പോസ്ഡ് മിഷന്‍ ; ആഗ്രഹം പൂര്‍ത്തിയാകുന്ന സന്തോഷത്തില്‍ വിശ്വാസ സമൂഹം

സൗത്ത് വെയില്‍സിലെ  ന്യൂപോര്‍ട്ട് കേന്ദ്രീകരിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ പ്രൊപ്പോസ്ഡ് മിഷനു തുടക്കം കുറിച്ചു .  ന്യൂപോര്‍ട്ടിലെ  സീറോ മലബാര്‍ കത്തോലിക്കാ  സമൂഹത്തിന്റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാര്‍ മിഷന്‍ എന്ന സ്വപ്നമാണ് മെയ് 15 ഞായറാഴ്ച  സാക്ഷാല്‍കരിക്കപ്പെട്ടത് . ന്യൂപോര്‍ട്ട്  സെന്റ് ഡേവിഡ്‌സ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍  സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍  ഉദ്ഘാടനംനിര്‍വഹിച്ചു  'സെയിന്റ്‌ജോസഫ് പ്രൊപോസ്ഡ് മിഷന്‍' എന്ന നാമകരണം ചെയ്തു.വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു.ഒപ്പം ഈ വര്‍ഷത്തെ  പ്രോപോസ്ഡ് മിഷന്റെ തി രുന്നാള്‍ കൂടിനടന്നു 

ഞായറാഴ്ച  ഉച്ചതിരിഞ്ഞു 1.45 ന് ബിഷപ്പ് മാര്‍ജോസഫ് സ്രാമ്പിക്കലിന് ഈ വര്‍ഷം കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ ചേര്‍ന്ന്  സ്വീകരണം നല്‍കി  തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മിഷന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു. നൊവേന, ലദീഞ്ഞ് എന്നിവക്ക്  പിതാവിനൊപ്പം  പ്രോപോസ്ഡ്മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ഫാന്‍സുവാ പത്തില്‍ , പിതാവിന്റെ സെക്രട്ടറി റവഫാ ജോ മൂലശ്ശേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു പ്രതികൂലമായ കാലാവസ്ഥയില്‍ പ്പോലും എത്തിച്ചേര്‍ന്ന എല്ലാവരും ദേവാലയ കോമ്പൗണ്ടിനകത്ത് നടത്തിയ പ്രദക്ഷിണത്തില്‍ പങ്കെടുത്തു . തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്ന് ന്യൂപോര്‍ട്ടിലെവിശ്വാസികളുടെ  ഒത്തൊരുമയുടെ ഉദാഹരണമായിരുന്നു. 

പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാദര്‍ഫാന്‍സുവാ പത്തില്‍ , ഏവര്‍ക്കും സ്വാഗതവും പള്ളി ട്രസ്റ്റി  ലിജോ സെബാസ്റ്റ്യന്‍ തന്റെ നന്ദി പ്രസംഗത്തില്‍ ന്യൂപോര്‍ട്ടില്‍ 2007 മുതല്‍ ശുശ്രുഷ ചെയ്തഎല്ലാ വൈദികരെയും അല്‍മായ പ്രതിനിധികളെയും നന്ദിയോടെ അനുസ്മരിച്ചു.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.