CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 27 Seconds Ago
Breaking Now

കൈരളി യുകെ കാര്‍ഷികമേളയും കുടുംബകൂട്ടായ്മയും ശനിയാഴ്ച പോര്‍ട്‌സ്മൗത്തില്‍

പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യു.കെ. യുടെ പോര്‍ട്‌സ്മൗത്ത് & സൗത്താംപ്ടണ്‍ യൂണിറ്റ്  കാര്‍ഷികമേളയും കുടുംബകൂട്ടായ്മയും സംഘടിപ്പിക്കുന്നു. 

ജൂണ്‍ 18 ശനിയാഴ്ച  പോര്‍ട്‌സ്മൗത്തിലെ St. കോള്‍മാന്‍സ് അവന്യൂവിലാണ് മേള ഒരുക്കിയിരിക്കുന്നത്. ആദ്യമായായിരിക്കും യു.കെ.യിലെ ഒരു മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിപുലമായ കാര്‍ഷികമേള സംഘടിപ്പിക്കപ്പെടുന്നത്. നാടനും അല്ലാത്തതുമായ വിവിധതരം കാര്‍ഷികോത്പന്നങ്ങള്‍ മേളയില്‍  അണിനിരത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. 

കാര്‍ഷികമേളയോടനുബന്ധിച്ചുള്ള യോഗം കൈരളി യു.കെ. ദേശീയ അധ്യക്ഷ പ്രിയ രാജന്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും 'ട്രയോസ് മ്യൂസിക്‌സ്' അവതരിപ്പിക്കുന്ന ഗാനമേളയും കാര്‍ഷികമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളീയശൈലിയുള്ള ഭക്ഷണവും മേളയുടെ ഭാഗമായി നല്‍കുന്നതാണ്.

കൃഷിയെയും കാര്‍ഷികോല്പന്നങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കാര്‍ഷികമേള സംഘടിപ്പിക്കുന്നത്. മണ്ണിനെയും കൃഷിയെയും സ്‌നേഹിക്കുന്ന മലയാളികള്‍ക്കുവേണ്ടി കൈരളി യുകെ ഒരുക്കുന്ന സ്‌നേഹോപഹാരമാണ് ഈ ഉദ്യമം എന്നും മേളയിലേക്ക്  എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായും  കൈരളി യു.കെ.യുടെ പോര്‍ട്‌സ്മൗത് & സൗത്താംപ്ടണ്‍ യൂണിറ്റിലെ പ്രവര്‍ത്തകര്‍  അറിയിച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.