CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 34 Seconds Ago
Breaking Now

ബ്രിട്ടന് വീണ്ടും കൊവിഡ് തലവേദന, ദുരിതം തിരിച്ചുവരുന്നു? കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 50ല്‍ ഒരാള്‍ക്ക് ഇന്‍ഫെക്ഷന്‍, വര്‍ദ്ധന 40%; കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ സബ്-വേരിയന്റുകള്‍ രോഗികളുടെ എണ്ണം ഉയര്‍ത്തുന്നു; ഹെല്‍ത്ത് സര്‍വ്വീസ് വീണ്ടും സമ്മര്‍ദത്തിലേക്ക്!

മഹാമാരിയുടെ മുന്‍ഘട്ടങ്ങളിലെല്ലാം രോഗം ബാധിച്ച ജീവനക്കാരുടെ അഭാവം കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു

കൊവിഡ്-19 വ്യാപനത്തില്‍ നിന്നും സര്‍ക്കാരും, മാധ്യമങ്ങളും ശ്രദ്ധ തിരിച്ചുകഴിഞ്ഞു. എന്നാല്‍ ഈ ശ്രദ്ധ കുറയലിനിടെ കൊവിഡ് അതിന്റെ പണിയുമായി മുന്നോട്ട് പോകുകയാണ്. യുകെയില്‍ വീണ്ടും വൈറസ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ എല്ലാ മേഖലയില്‍ വന്‍തോതില്‍ ജോലിക്കാര്‍ അവധിയെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സമരങ്ങളേക്കാള്‍ മുന്നേറി കൊവിഡ് രോഗികളെ പിടികൂടി വീട്ടിലിരുത്തുന്നുവെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

കഴിഞ്ഞ ആഴ്ച മാത്രം ഇംഗ്ലണ്ടില്‍ 40 ശതമാനം കേസുകളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. രാജ്യത്ത് 50ല്‍ ഒരാള്‍ക്ക് വീതം രോഗം പിടിപെട്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ക്രിസ്മസിന് ശേഷം ഏറ്റവും ഉയര്‍ന്ന വീക്ക്‌ലി വര്‍ദ്ധനവാണിത്. ഇതോടെ തിരക്കേറിയ ആശുപത്രികള്‍ വീണ്ടും സമ്മര്‍ദത്തില്‍ മുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. As well as blaming Omicron variants BA.4 and BA.5 for the latest spike in cases, some scientists have pointed to the Queen's Platinum Jubilee celebrations for fuelling the surge, after millions across the country gathered for street parties and 22,000 attended a concert at Buckingham Palace

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായി വന്‍തോതില്‍ ജനം ഒത്തുകൂടിയതും, ഹാഫ് ടേം ഹോളിഡേയും, ചൂടുള്ള കാലാവസ്ഥയ്ക്കും ഒപ്പം കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ സബ് വേരിയന്റുകളായ ബിഎ.4, ബിഎ.5 എന്നിവ കൂടി പൊട്ടിപ്പുറപ്പെട്ടതാണ് കേസുകളുടെ കുതിപ്പിന് ഇടയാക്കുന്നത്. വിവിധ തരത്തിലുള്ള സമരങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നതിന് ഇടയില്‍ കൊവിഡ് വ്യാപനം കൂടിച്ചേരുന്നത് തലവേദനയാകും. 

മഹാമാരിയുടെ മുന്‍ഘട്ടങ്ങളിലെല്ലാം രോഗം ബാധിച്ച ജീവനക്കാരുടെ അഭാവം കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആശുപത്രി ഓപ്പറേഷനുകള്‍ റദ്ദാകുകയും, സ്‌കൂളുകള്‍ അടയ്ക്കുകയും, മാലിന്യങ്ങള്‍ നീക്കാന്‍ കഴിയാതെ കുമിഞ്ഞ് കൂടുകയും ചെയ്ത അവസ്ഥ ആവര്‍ത്തിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. 

എല്ലാ തൊഴില്‍മേഖലകളിലും ഹാജര്‍നില കുറയുകയാണെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി ഇമ്മ്യൂണോളജിസ്റ്റ് പ്രൊഫസര്‍ ഗാരി മക്‌ലീന്‍ പറയുന്നു. ഇന്‍ഫെക്ഷന്‍ ബാധിച്ചാല്‍ സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധമല്ലെങ്കിലും ജോലിക്കാര്‍ അസുഖം ഭേദമാകാന്‍ വീടുകളില്‍ തുടര്‍ന്നാല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ പ്രത്യാഘാതം നേരിടുമെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.