ന്യൂകാസില്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്ക് ന്യൂ കാസില്‍ കേന്ദ്രമായി പുതിയ മിഷന്‍ രൂപീകൃതമാകുന്നു . ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി റോസറി മിഷന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ മിഷന്‍ ജൂലൈ ഒന്നാം തീയതി വൈകുന്നേരം ആറരക്ക് വോക്കെര്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ് വിന്‍സെന്റ് ദേവാലയത്തില്‍ വച്ച് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിക്കും . തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് അഭിവന്ദ്യ പിതാവ് കാര്‍മികത്വം വഹിക്കും , രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മോണ്‍ . ജിനോ അരീക്കാട്ട് എം സി ബി എസ് ,പ്രെസ്റ്റന്‍ റീജിയണല്‍ കോഡിനേറ്റര്‍ ഫാ. സജി തോട്ടത്തില്‍ . മിഷന്‍ ഡയറക്ടര്‍ ഫാ. ജോജോ പ്ലാപ്പള്ളില്‍ സി എം ഐ , രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മറ്റ് വൈദികര്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികര്‍ ആകും , വിശുദ്ധ കുര്ബാനയോടൊപ്പം കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണവും , സ്ഥൈര്യലേപന ശുശ്രൂഷയും നടക്കും . വിശുദ്ധ കുര്‍ബാനക്ക് ശേഷം ദുക്‌റാന തിരുനാളിനു തുടക്കമായുള്ള കൊടിയേറ്റ് നടക്കും , തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും ,രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം വിശുദ്ധ കുര്‍ബാന , ലദീഞ്ഞ് എന്നിവ നടക്കും , പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും . ഫാ. ജോജോ പ്ലാപ്പള്ളില്‍ സി എം ഐ കാര്‍മ്മികനാകും , തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം , സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്‍ മാരായ ഷൈമോന്‍ തോട്ടുങ്കല്‍ 07737171244 , സോയി ജോസഫ് 07915618342 എന്നിവരുമായി ബന്ധപ്പെടുക .
പള്ളിയുടെ വിലാസം
Our lady and St VIncent Catholic Church
Monkchester Road
Newcastle upon Tyne
NE6 2TX
ഷൈമോന്‍ തോട്ടുങ്കല്‍